1470-490

വാഹനാ അപകടങ്ങളിൽ രണ്ടു പേർ മരണപ്പെട്ടു

പരമേശ്വരൻ

തേഞ്ഞിപ്പലം: കൊണ്ടോട്ടി തുറക്കലും, മൊറയൂരിലും രണ്ട് വാഹനാപകടങ്ങളിലായി രണ്ടു മരണം. തുറക്കലിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മറിഞ്ഞ ലോറിക്കിടയിൽ പെട്ട് ഇടിമുഴിക്കൽ സ്വദേശി കമ്മലശ്ശേരി പരമേശ്വരൻ (62) മരിച്ചു.
ചെന്നൈയിൽ നിന്നും വിദ്യാർത്ഥികളുമായി വന്ന ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് ലോറിക്കടിയിൽപെട്ടാണ് ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന പരമേശ്വരൻ മരിച്ചത്.
ഇന്നവോ കാറിലെ ഡ്രൈവറെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊറയൂർ വാലഞ്ചേരിയിൽ കാൽനട യാത്രക്കാരനായ അഥിതി തൊഴിലാളി പിക്ക് അപ്പ് വാൻ ഇടിച്ചു മരിച്ചു ഷഫീഖുൽ എസ് .കെയാ ണ് മരിച്ചത്. ഇയാൾ ബംഗാൾ സ്വദേശിയാണ്

Comments are closed.