കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചു

നരിക്കുനി കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചു;
നരിക്കുനി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി കിച്ചൺ പ്രയാസപ്പെടുന്നവന് വീടുകളിൽ ഭക്ഷണമെത്തിച്ച് മാർച്ച് 27 മുതൽ 42 ദിവസം പൂർത്തിയാക്കി താല്ക്കാലികമായി അവസാനിപ്പിച്ചു, കുടുംബശ്രീ CDS ഉം, യുവജന വളണ്ടിയർമാരും എണ്ണയിട്ട യന്ത്രം പോലെ നാടിന് കരുത്തായി നിന്ന 42 ദിനങ്ങൾ, കോവിഡ് 19 നെ ലോക്ക് ഡൗണിൽ എല്ലാവരും വീട്ടിലിരുന്ന് പ്രധിരോധിച്ചപ്പോൾ, വീട്ടിൽ നിന്നിറങ്ങി നാടിന് കരുത്തായി, പ്രയാസപ്പെടുന്നവന് വീടുകളിൽ ഭക്ഷണമെത്തിച്ചവ യുവ വളണ്ടിയർ മാർക്ക് നന്ദി; കൂടാതെ ഇതിന് നേതൃത്വം നൽകിയ നരിക്കുനി ഗ്രാമ പഞ്ചായത്ത്, വിവിധ സ്റ്റാൻ്റിംഗ് കമ്മറ്റികൾ, സഹായം നൽകിയ ജനപ്രതിനിധികൾ, കച്ചവടക്കാർ, പെൻഷനേഴ്സ് യൂനിയൻ, യുവജന, വിദ്യാർത്ഥി മഹിളാസംഘടനകൾ, അക്ഷര സാംസ്ക്കാരിക വേദി , സർവീസ് സംഘടനകൾ, നരിക്കുനി കോ ഓപറേറ്റിവ് ബാങ്ക്, റെസിഡൻസ് അസോസിയേഷൻ, സ്വയം സഹായ സംഘങ്ങൾ, ക്ലബുകൾ, പാറന്നൂർ വെസ്റ്റ് എ എംഎൽപി സ്കൂൾ ഭാരവാഹികൾ, സർവോപരി ചെങ്ങോട്ട് പൊയിലിലെ ജനങ്ങൾ തുടങ്ങി കമ്മ്യൂണിറ്റി കിച്ചണുമായി സഹകരിച്ച എല്ലാവർക്കും കടപ്പാട് അറിയിച്ചു; തുടർന്ന് നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എൻ കെ വേണുഗോപാൽ, യൂത്ത് കോർഡിനേറ്റർ കൊട്ടാരത്തിൽ ദിലീപ് കുമാർ എന്നിവർ സംസാരിച്ചു ,കൊന്നാടി മിഥിലേഷ് നന്ദി രേഖപ്പെടുത്തി.,
Comments are closed.