ചാലക്കുടിയിൽ വീണ്ടും വ്യാജമദ്യ വേട്ട : രണ്ടു പേർ പിടിയിൽ

രണ്ടു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും, വാഷും ഇവരിൽ നിന്നും പിടിച്ചെടുത്തു
ചാലക്കുടി: ലോക് ഡൗണിന്റെ പശ്ചാതലത്തിൽ മദ്യശാലകളും മറ്റും അടച്ചുപൂട്ടിയതിനെ തുടർന്ന് വ്യാജമദ്യ നിർമ്മാണവും വിതരണവും തടയുക എന്ന ലക്ഷ്യത്തോടെ ചാലക്കുടി ഡി.വൈ.എസ്.പി . സി.ആർ.സന്തോഷിൻ്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച ” ലഹരി രഹിത ലോക് ഡൗൺ” ക്യാംപയിന്റെ ഭാഗമായി നടത്തിവരുന്ന പ്രത്യേക പരിശോധനയിൽ ചാലക്കുടി മേച്ചിറ ഭാഗത്ത് ചാരായം വാറ്റുകയായിരുന്ന രണ്ടു പേരെ ചാരായവും, വാഷും വാറ്റുപകരണങ്ങളും സഹിതം പിടികൂടി. നായരങ്ങാടി കടമ്പോടൻ വീട്ടിൽ സുബിൻ 35 വയസ്, മേച്ചിറ പാച്ചേരി അക്ഷയ് 25 വയസ്സ് എന്നിവരെയാണ് പിടികൂടിയത്.
മേച്ചിറയിൽ വ്യാജ ചാരായം വിൽപന നടത്തുന്നതായി ചാലക്കുടി ഡി വൈ എസ് പി സി.ആർ സന്തോഷിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി സി.ഐ .കെ.എസ് സന്ദീപിൻ്റെ നേതൃത്വത്തിൽ ഏതാനും ദിവസമായി ഈ പ്രദേശത്ത് രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. മേച്ചിറ സ്വദേശിയായ ഒരാളുടെ സ്ഥാപനത്തിൽ ചാരായം ഉൽപാദിപ്പിച്ച് വിതരണം നടത്തുവാൻ ഒരുക്കങ്ങൾ നടത്തുന്നതായി കിട്ടിയ വിവരം അനുസരിച്ച് നടത്തിയ പരിശോധനയിലാണ് മേച്ചിറ കനകമല റോഡിൽ സിമൻ്റ് കട്ടകൾ നിർമ്മിക്കുന്ന ഒരു യൂണീറ്റിനുള്ളിൽ വ്യാജചാരായം വാറ്റികൊണ്ടിരിക്കുന്നതായി കണ്ടെത്തിയത്. പോലീസിനെ കണ്ട് രക്ഷപ്പെടുവാനുള്ള സംഘത്തിൻ്റെ ശ്രമം പോലീസ് സംഘത്തിനു മുൻപിൽ ഫലവത്തായില്ല .ഇവരിൽ നിന്ന് രണ്ടു ലീറ്ററോളം ചാരായവും നൂറ് ലിറ്റർ വാഷും പോലീസ് പിടിച്ചെടുത്തു . വ്യാജവാറ്റു സംഘത്തിൽ കൂടുതൽ പേർ ഉൾപെട്ടിട്ടുണ്ടോ എന്നറിയുവാൻ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു
വ്യാജ വാറ്റു സംഘത്തെ പിടികൂടിയ സംഘത്തിൽ സി ഐ .കെ.എസ്.സന്ദീപ് , എസ് ഐമാരായ ,എം.എസ്.ഷാജൻ ,കെ.കെ.ബാബു. സജി വർഗ്ഗീസ് ,ക്രൈം സ്ക്വാഡ് അംഗങ്ങളായ എ എസ് ഐ ജിനു മോൻ തച്ചേത്ത് ,പി.എം.മൂസ്സ സ്പെഷ്യൽ ബ്രാഞ്ച് ഉദ്ദ്യോഗസ്ഥനായ സി.ബി. ഷെറിൽ,,സീനിയർ സി.പി.ഒ മാരായ വി.യു.സിൽ ജോ, റെജി.എ.യു. ഷിജോ തോമസ്, ഷിജു എം.എസ്,ആൻസൻ പൗലോസ് ,ദീപു ,രഞ്ജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.
വ്യാജവാറ്റു സംഘത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും
Comments are closed.