1470-490

ബി ആർ ഷെട്ടിയുടെ കഥയ്ക്ക് പിന്നിൽ

ബി ആർ ഷെട്ടി എന്ന വന്മരത്തെ നിങ്ങളറിയുമോ.? ഇല്ലെങ്കിൽ അറിയണം.
കൈയിലൊരു ഫാർമസി ബിരുദവും പണമുണ്ടാക്കാനുള്ള വഴികളെപ്പറ്റി നിരന്തരം കെട്ടിപ്പൊക്കിയിരുന്ന മനക്കോട്ടകളും മാത്രം സമ്പാദ്യമായി ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ. കർണാടകയിലെ സ്വന്തം നാട്ടിൽ ബിസിനസും രാഷ്ട്രീയവും കളിച്ച് നഷ്ടങ്ങളുടെ ബാലൻസ് ഷീറ്റുമായി മരുഭൂമിയിലെ ഭാഗ്യo അന്വേഷിച്ച് പുറപ്പെട്ടു. എഴുപതുകളുടെ തുടക്കത്തിൽ പോക്കറ്റിൽ 500 രൂപയുമായി അബുദാബിയിലെ മണലാരണ്യത്തിന് നടുവിലേക്ക് വിമാനമിറങ്ങിയ ഉഡുപ്പിക്കാരൻ ഒരു സുപ്രഭാതത്തിൽ വൻ വ്യവസായ സാമ്രാജ്യത്തിൻ്റെ തലവനായതിൽ നിങ്ങൾക്ക് ദുരൂഹത മണക്കുന്നുവെങ്കിൽ തികച്ചും സ്വാഭാവികം. വെറുമൊരു മെഡിക്കൽ റെപ്രസൻ്റേറ്റീവായി പ്രവാസ ജീവിതം തുടങ്ങിയ ഷെട്ടി ന്യൂ മെഡിക്കൽ ഹെൽത്ത് കെയർ എന്ന ക്ലിനിക്കിലൂടെ കൈവരിച്ച നേട്ടത്തിന് പിന്നിൽ അന്നം തന്ന അറബിയോടുള്ള ചതിയും വഞ്ചനയുമാണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് നിരസിക്കാനാവുമോ? 1975 ൽ ഉടമയായ മിസ്സിസ് റാവുവിനെ പുറന്തള്ളി NMC സ്വന്തമാക്കിയവിടെ നിന്ന് തുടങ്ങുകയാണ് ഷെട്ടിയുടെ വിശ്വാസ വഞ്ചനകളുടെ കഥ. 2 വർഷത്തിനകം അബുദാബിയിലെ വ്യവസായ ഭീമനായി മാറിയ അദ്ദേഹം സ്വദേശത്തും വിദേശത്തുമുള്ള ഉന്നതരെ പാട്ടിലാക്കി തട്ടിപ്പിൻ്റെ വാതിൽ തുറന്നു. ഷെട്ടി നടത്തുന്ന അഴിമതികളുടെയും അതിലൂടെ വാരിക്കൂട്ടിയ സമ്പാദ്യങ്ങളുടെയും മുക്കും മൂലയും അറിയാവുന്നവരുടെ വായടപ്പിക്കുക എന്നത് അദ്ദേഹത്തിന് നിസാരമായിരുന്നു. UAE എക്സ്ചേഞ്ച് ഉടമ ഡാനിയൽ വർഗീസുമായുള്ള ബന്ധത്തിൽ ഷെട്ടി കണ്ണു വെച്ചത് ആ സംരംഭത്തിൽ തന്നെയായിരുന്നു. രഹസ്യധാരണകളും ഭീഷണിപ്പെടുത്തലുകളും ചതിയും കൊണ്ട് UAE എക്സ്ചേഞ്ച് തട്ടിയെടുത്ത് ഷെട്ടി അരങ്ങു വാണു. പിന്നീടങ്ങോട്ട് അബുദാബി തന്നെ അടക്കി ഭരിച്ച B R ഷെട്ടി എന്ന വന്മരത്തിൻ്റെ അഴിമതികളുടെ തെളിവുകളുമായി മഡി വാട്ടേഴ്സ് രംഗത്ത് വന്നതോടെ ഷെട്ടി പതനത്തിലേക്ക്. ഏതൊരു ഇന്ത്യക്കാരനും സ്വപ്നം കാണാവുന്നതിൻ്റെ പരമാവധി ഉയരത്തിൽ അദ്ദേഹം നാട്ടിയ വിജയക്കൊടി ഇന്ന് പിഴുതെറിയപ്പെട്ടത് ചെയ്ത് കൂട്ടിയ വഞ്ചനകൾക്കുള്ള മറുപടിയാണ്. ബാവഗുത്തു രഘുറാം ഷെട്ടി എന്ന B R ഷെട്ടിയുടെ അമ്പരപ്പിക്കുന്ന വളർച്ചയും ഇപ്പോഴത്തെ അവിശ്വസനീയമായ വീഴ്ചയും തമ്മിലുള്ള ദൂരം ചതികളുടെയും വഞ്ചനകളുടെയും അഴിമതികളുടേയും അളവുകോൽ കൊണ്ട് മാത്രമേ അളക്കാൻ കഴിയൂ എന്ന് ഞങ്ങൾ പറഞ്ഞാൽ നിങ്ങൾ അംഗീകരിച്ചേ മതിയാവൂ. എന്നാൽ സ്വന്തം സ്ഥാപനത്തിലെ വെറും CEO മാർ മാത്രമായ പ്രശാന്ത് മങ്ങാട്ട്, പ്രമോദ് മങ്ങാട്ട് എന്നിവർ സംഘടിച്ച് തന്നോട് ചെയ്ത ചതിയുടെ ഫലങ്ങളാണ് ഇവയെല്ലാം എന്ന ഷെട്ടിയുടെ വിശദീകരണം കേൾക്കുമ്പോൾ നിങ്ങൾക്ക് ചിരിക്കാൻ തോന്നുന്നുണ്ടോ? ചിരിക്കണം, ഒപ്പം ചിന്തിക്കുകയും വേണം. 6 റോൾസ് റോയ്സും ബുർജ് ഖലീഫയിലെ നൂറും നൂറ്റിപ്പതിനാലും നിലകളും സ്വന്തമായുള്ള ശതകോടീശ്വരൻ്റെ വീഴ്ചക്ക് ഷെട്ടി പറയുന്ന വിശദീകരണത്തിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ? കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന കണക്കെ ഷെട്ടി നേടിയതെല്ലാം ഓരോന്നായി ഇല്ലാതാവുമെന്ന ഭയത്തിൽ മങ്ങാട്ട് സഹോദരന്മാരെ കരുവാക്കുുന്നതിന് പിന്നിലുള്ള വാസ്തവമെന്താണ് ?

Comments are closed.