1470-490

ദുരിതാശ്വാസ നിധിയിലേക്ക് പ്രവാസി ഒരു ലക്ഷം നൽകി.

പൊന്നാനി: കോവിഡ് പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രവാസി ഒരു ലക്ഷം നൽകി. പൊന്നാനി തൃക്കാവ് സ്വദേശിയും ദുബായിൽ പ്രവാസിയുമായ ചെമ്പയിൽ ഫൈസലാണ് തുക കൈമാറിയത്. നഗരസഭാ ഓഫീസിൽ വെച്ച് ഫൈസലിൻ്റെ സുഹൃത്തുക്കൾ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞിയെയാണ് തുക ഏൽപ്പിച്ചത്. കൂടാതെ നഗരസഭ ഡയാലിസിസ് സെൻ്ററിനായി 25000 രൂപയും ഫൈസൽ കൈമാറി. കൊറോണ ദുരിത കാലത്ത് കാരുണ്യ പ്രവർത്തനങ്ങൾക്കായി ധനസഹായം നൽകിയ ഫൈസലിനേയും കുടുംബത്തേയും ചെയർമാൻ അഭിനന്ദിച്ചു.

Comments are closed.