1470-490

ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1.5 കോടി

വള്ളിക്കുന്ന് മണ്ഡലത്തിലെ ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1.5 കോടി

തേഞ്ഞിപ്പലം: കോവിഡ് – 19 തുടർന്ന് വള്ളിക്കുന്ന് മണ്ഡലത്തിലെ ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1.5 കോടി രൂപ അനുവദിച്ചതായി പി അബ്ദുൽ ഹമീദ് എം എൽ എ അറിയിച്ചു.എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് ഫണ്ട് വകയിരുത്തിയത്.പെരുവള്ളൂർ സി.എച്ച്.സി യിൽ പുതിയ ബ്ലോക്ക് നിർമിക്കുന്നതിന് 1 കോടി രൂപയും മൂന്നിയൂർ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ സാഹചര്യത്തിൽ മാതൃകാ എഫ് എച്ച് സി കെട്ടിട നിർമാണത്തിനായി 50 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ സാഹചര്യത്തിൽ മാതൃകാ എഫ് എച്ച് സി കെട്ടിട നിർമാണത്തിനായി നേരത്തെ എം എൽ എ ഫണ്ടിൽ നിന്നും 30 ലക്ഷം വകയിരുത്തിയ കെട്ടിടം നിർമാണം നടന്നു വരുന്നതായും എംഎൽഎ പറഞ്ഞു.

Comments are closed.