1470-490

ലോക റെഡ് ക്രോസ് ദിനമാചരിച്ചു

കൊയിലാണ്ടിയിൽ ഡോ: പി.ശങ്കരനെ റെഡ്ക്രോസ് ആദരിക്കുന്നു.

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക്, ലോക റെഡ് ക്രോസ് ദിനമാചരിച്ചു . റെഡ് ക്രോസ് മാനേജിങ് കമ്മറ്റി ജോയിന്റ് സിക്രട്ടറി ആർ.സി.ബിജിത് താലൂക് ആസ്ഥാനത്ത് പതാക ഉയർത്തി .താലൂക്കിലെ ആതുര സേവന രംഗത്ത് അര നൂറ്റാണ്ടായി മാതൃകാപരമായ നിസ്വാർത്ഥസേവനം ചെയ്തുവരുന്ന ഡോ: പി.ശങ്കരനെ റെഡ് ക്രോസ് ആദരിച്ചു . ചെയർമാൻ കെ.കെ.രാജൻ , വൈസ് ചെയർമാൻ മടഞ്ചേരി സത്യനാഥൻ ,സിക്രട്ടറി ദീപു മൊടക്കല്ലൂർ എന്നിവർ പങ്കെടുത്തു . തുടർന്ന് 25 യൂത്ത് റെഡ് ക്രോസ് വളണ്ടിയര്മാർ കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ രക്ത ദാനം ചെയ്തു

Comments are closed.