1470-490

ചുറ്റുമറ കഥ പറയുന്നു.

കോട്ടക്കൽ: നിർമ്മാണത്തിലിരിക്കുന്ന കോട്ടക്കൽ ബസ്റ്റാൻ്റിൻ്റെ ചുറ്റുമറയാണ് കോവിഡ് 19 ൻ്റെ കഥ പറയുന്നത്. കേരളത്തിൽ കോവിഡ് തുടക്കത്തിലുണ്ടായിരുന്ന ഭീതി മുതൽ കോവിഡിൽ നിന്നും പൂർണ്ണമായും  മുക്തി നേടിയ സുന്ദര കേരളത്തിൻ്റെ ഭാവി വരെയുള്ള കഥയാണ് ചുറ്റുമറ നമ്മോടു പറയുന്നത്. ലോക് ഡൗണിൽ വീട്ടിൽ വെറുതെയിരുന്ന സഹോദരങ്ങളുടെ വൈവിധ്യമാർന്ന ചിന്തയാണ് ചുറ്റുമറയിൽ ചിത്ര രൂപത്തിൽ കോവിഡിൻ്റെ ചരിത്രം വിരിഞ്ഞത്. കോട്ടക്കൽ സ്വദേശികളായ നടുവട്ടത്തിൽ സായൂജ്, സഞ്ചേഷ്, സച്ചിൻ രാജ്, സരുൺ എന്നീ നാലു സഹോദരങ്ങളും അവരുടെ കൂട്ടുകാരനായ കെ.പി അഭിജിത്തുമാണ് കലാകാരന്മാർ . സ്ട്രീറ്റു കലാകാരനായ സായൂജിൻ്റെ മനസ്സിലാണ് ആദ്യമായ് ആശയം ഉദിച്ചത്. ഇതു സഹോദരങ്ങളോട് പങ്കുവെച്ചതോടെ അതു വലിയൊരാശയമായി മാറി. തുടർന്ന് ബസ്റ്റാൻ്റു ചുറ്റുമറയിൽ വരക്കുന്ന കാര്യം  നഗരസഭ ചെയർമാൻ കെ.കെ.നാസറിനോട് പറഞ്ഞതോടെ സമ്മത നൽക്കുകയും അതിനു വേണ്ടി അൽപ്പം സാമ്പത്തിക സഹായവും ചെയർമാൻ നൽകി. അതോടെ ആവേശത്തിലായ സഹോദരങ്ങൾ ഞായറാഴ്ച വരക്കു തുടക്കം കുറിച്ചു. ബസ്റ്റാൻ്റിൽ നിന്നും ഇറങ്ങുന്ന ഭാഗത്താണ് ചിത്രം വരച്ചിട്ടുള്ളത് . ആദ്യം കോവിഡ് ഭീതിയിലായ കേരള ജനത, തുടർന്നു ലോക് ഡൗൺ നിയന്ത്രണങ്ങൾ, പ്രതിരോധ പ്രവർത്തങ്ങളിലേർപ്പെട്ട ആരോഗ്യ പ്രവർത്തകർ, പോലീസ്, സാമൂഹിക അകലം പാലിച്ചു മാസ്ക് ധരിച്ചു നടക്കുന്ന പൊതു ജനം ,ഇവയെല്ലാം ഒപ്പിയെടുത്തു വാർത്തയാക്കുന്ന മാധ്യമ പ്രവർത്തകർ തുടങ്ങി കോവിഡ് കാലത്തെ ഒരോ സംഭവങ്ങളിലേക്കും ചിത്രം വിരൽ ചൂടുന്നുണ്ട്. അടുത്ത ഞായറാഴ്ചയോടെ വരപൂർത്തിയാകാനാകുമെന്നാണ് കുത്തുന്നത്. നഗരസഭ ചെയർമാൻ നൽകിയ സഹായ മൊഴിച്ചാൽ ബാക്കി മുഴുവൻ ചെലവും ഇവർ തന്നെയാണ് വഹിക്കുന്നത്. 

Comments are closed.