1470-490

തീരദേശത്ത് വീണ്ടും പഴകിയ മീൻ വിൽപ്പന

തീരദേശത്ത് വീണ്ടും പഴകിയ മീൻ വിൽപ്പന;
67 കിലോ മീൻ പിടികൂടി

തൃശൂർ: തീരദേശത്ത് വീണ്ടും പഴകിയ മീൻ വില്പന. പഴകിയ മത്സ്യം വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരം ഫിഷറീസ് വകുപ്പിന് ലഭിച്ചതിനെ തുടർന്ന് അഴീക്കോട് ഫിഷ് മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 67 കിലോ പഴകിയ മീൻ പിടികൂടി നശിപ്പിച്ചു. 12 കിലോ വറ്റ ,25 കിലോ സ്രാവ്, 30 കിലോ തിലോപ്പിയ മത്സ്യം എന്നിവയാണ് കണ്ടെത്തി നശിപ്പിച്ചത്. രണ്ടാഴ്ചക്കുള്ളിൽ 13 കേന്ദ്രങ്ങളിൽ നിന്ന് വൻതോതിൽ ചൂര, ചാള, വങ്കട, അയല വിഭാഗത്തിൽപ്പെട്ട പഴക്കമേറിയ മത്സ്യങ്ങൾ കണ്ടെത്തി നശിപ്പിച്ചിരുന്നു. ഇടവിട്ട ദിവസങ്ങളിലാണ് ഇത്തരം മത്സ്യങ്ങൾ വിൽപ്പനശാലകളിൽ എത്തുന്നത്. പഴകിയ മത്സ്യം വിൽക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ അറിയിച്ചു. അഴീക്കോട് ഫിഷറീസ് സബ് ഇൻസ്‌പെക്ടർ പി.എം അൻസിൽ, അസിസ്റ്റൻറ് വിശ്വംഭരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Comments are closed.