1470-490

‘എന്റെ തപാല്‍’ മൊബൈല്‍ ആപ്പുമായി പോസ്റ്റല്‍ വകുപ്പ്


ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പോസ്‌റ്റോഫീസില്‍ പോകാതെ തന്നെ വിവിധ സേവനങ്ങള്‍ വീട്ടിലിരുന്ന് ഉപയോഗിക്കുന്നതിനായി കേരള പോസ്റ്റല്‍ സര്‍ക്കിള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കി. ‘എന്റെ തപാല്‍ ‘ എന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനിലൂടെയാണ് പോസ്‌റ്റോഫീസില്‍ പോകാതെ അവശ്യസേവനങ്ങള്‍ പോസ്റ്റുമാന്‍ വഴി വീട്ടുപടിക്കല്‍ ലഭ്യമാകുക.ആധാര്‍ അധിഷ്ഠിത പേമെന്റ് സംവിധാനത്തിലൂടെയുള്ള പണം പിന്‍വലിക്കല്‍, ഇന്ത്യന് പോസ്റ്റ് പേമെന്റ് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കല്‍, അവശ്യമരുന്നുകള്‍ അയയ്ക്കലും സ്വീകരിക്കലും തുടങ്ങിയ സേവനങ്ങള്‍ ആപ്പ് ഉപയോഗിച്ച് ലഭിക്കും.ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും കേരള പോസ്റ്റല്‍ സര്‍ക്കിളിന്റെ വെബ്‌പേജായ httssp:keralapost.gov.in നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

Comments are closed.