1470-490

ഡിവൈഎഫ്ഐ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക കൈമാറി.

ഡിവൈഎഫ്ഐ ഒല്ലൂർ ബ്ലോക്ക് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക കൈമാറി.

ഒല്ലൂർ പി കെ വേലായുധൻ സ്മാരകത്തിൽ നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐ ഒല്ലൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി റിക്സൻ പ്രിൻസിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് ദുരിതാശ്വാസനിധി ഏറ്റുവാങ്ങി.
ഡിവൈഎഫ്ഐ പ്രവർത്തകരിൽ നിന്നും അനുഭാവികളിൽ നിന്നും സമാഹരിച്ച (1,06866) ഒരുലക്ഷത്തി അറായിരത്തി എണ്ണൂറ്റി അറുപതി ആറ് രൂപയാണ് കൈമാറിയത്.ഡിവൈഎഫ്ഐ ഒല്ലൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് ഇ.എൻഅനിൽകുമാർ അധ്യക്ഷത വഹിച്ചു.കെ പി പോൾ , റോസൻ രാജ്എന്നിവർ സംസാരിച്ചു.

Comments are closed.