ആധുനിക രീതിയിൽ കൃഷിയിറക്കി വിജയം കൊയ്ത കുട്ടായ്മയെ ആദരിച്ചു

എടപ്പാൾ: ഫർട്ടിഗേഷൻ പ്ലാസ്റ്റിക് പുതയിടൽ കൃത്യതാ കൃഷിയിൽ 100 മേനി വിളവ് നേടി ജനകീയ കൂട്ടായ്മ. തൈക്കാട് പരിയാപ്പുറം പാടശേഖരത്തിലിറക്കിയ വെണ്ട കൃഷിയാണ് നൂറ് മേനി നേടിയത്. പ്ലാസ്റ്റിക് പുതയിട്ടശേഷം ഡ്രോപ്പ് ജലസേചനത്തിന് ഒപ്പം വളസേചനം കൂട്ടി നൽകുന്നതാണ് ഫർട്ടിഗേഷൻ പ്ലാസ്റ്റിക് പുതയിടൽ കൃത്യതാ കൃഷി.പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സാങ്കേതിക വിദ്യ മേഖലയിൽ പരീക്ഷിച്ചത്. വെള്ളരി, മത്തൻ, വെണ്ട, തണ്ണിമത്തൻ, പയർ തുടങ്ങിയ പച്ചക്കറി ഇനങ്ങളാണ് ഇവിലെ കൃഷി ചെയ്യ്തത്.മറ്റ് രീതികളിൽ നിന്നും വ്യത്യസ്ഥമായി 100 മേനി വിളവാണ് പുതിയ സാങ്കേതിക വിദ്യയിലൂടെ ലഭിച്ചത്.കുറഞ്ഞ വെള്ളത്തിൽ കൂടുതൽ കൃഷി നടത്താം എന്നതാണ് പുതിയ സാങ്കേതിക വിദ്യയുടെ മെച്ചം.കാർഷിക മേഖലയിൽ പുതിയ സാങ്കേതിക വിദ്യ പരീക്ഷിച്ച കൂട്ടായ്മയിലെ എല്ലാ അംഗങ്ങളെയും വട്ടംകുളം സർവ്വീസ് സഹകരണ ബാങ്കും വട്ടംകുളം ക്ഷീരോൽപ്പാദക സഹകരസംഘവും ഉപഹാരം നൽകി അനുമോദിച്ചു. സഹകരണ ബാങ്ക് പ്രസിഡണ്ട് അൻവർ തറക്കൽ ഉപഹാര സമർപ്പണം നടത്തി. ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡണ്ട് പത്തിൽ അഷറഫ്, ബാങ്ക് സെക്രട്ടറി രമാദേവി,ക്ഷീരോൽപ്പാദക സഹകരണ സംഘം സെക്രട്ടറി ആശ, എം.എ.നജീബ്, പി.കെ.ഷാജി, പി.കെ.മുഹമ്മദ് ഈസ, ഐയൂബി ദേവദാസ് തുടങ്ങിയവർ പങ്കെടുത്തു.
Comments are closed.