1470-490

പ്രവാസികളുടെ ക്വോറന്റയിന്‍ സൗകര്യങ്ങളില്‍ വിവേചനം പാടില്ല

പ്രവാസികളുടെ ക്വോറന്റയിന്‍ സൗകര്യങ്ങളില്‍ വിവേചനം പാടില്ല: റോയി അറയ്ക്കല്‍

തിരുവനന്തപുരം: മടങ്ങി വരുന്ന പ്രവാസികള്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങളില്‍ വിവേചനം പാടില്ലെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ ആവശ്യപ്പെട്ടു. മുന്തിയ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായി 9000 മുറികളാണ് സ്വന്തം ചെലവില്‍ താമസിക്കാന്‍ സാമ്പത്തിക ശേഷിയുള്ള പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. സ്വന്തം ചെലവു വഹിക്കാന്‍ ശേഷിയില്ലാത്ത പ്രവാസികള്‍ സ്റ്റേഡിയത്തിലും ഓഡിറ്റോറിയങ്ങളിലും നിശ്ചിത ദിവസം കഴിയേണ്ടി വരുന്നു. മടങ്ങി വരുന്ന പ്രവാസികള്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും ഇത് വ്യക്തമാക്കുന്നുണ്ട്. സമ്പന്നനെയും സാമ്പത്തിക ശേഷിയില്ലാത്തവനേയും സര്‍ക്കാര്‍ തന്നെ വേര്‍തിരിക്കുകയാണ്. പണം മുടക്കാന്‍ കഴിയാത്ത ലക്ഷക്കണക്കിന് പ്രവാസികളോടുള്ള വിവേചനമാണിത്. ഇത്തരം സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും റോയി അറയ്ക്കല്‍ പറഞ്ഞു.

മുസ്തഫ കൊമ്മേരി
സംസ്ഥാന സെക്രട്ടറി
ഫോണ്‍: 9847136340

പി എം അഹമ്മദ്
മീഡിയാ കോഡിനേറ്റര്‍
ഫോണ്‍: 9446923776

Comments are closed.