കുരുന്നുകൾക്ക് മാസ്കുകൾ നൽകി അങ്കണവാടികൾ

കുരുന്നുകൾക്ക് മാസ്കുകൾ തയ്യാറാക്കി നൽകി അങ്കണവാടികൾ. ചൂണ്ടൽ പഞ്ചായത്തിലെ 18 വാർഡിലെ 44ാം നമ്പർ ഐ.വി. ഇയ്യുകുട്ടി സ്മാരക അങ്കണവാടിയും, 45ാം നമ്പർ ഝാൻസി അങ്കണവാടിയുമാണ് പ്രദേശത്തെ കുരുന്നുകൾക്കായി മാസ്കുകൾ നിർമ്മിച്ച് വിതരണം ചെയ്തത്. ഇരുനൂറോളം മാസ്കുകളാണ് ഇരു അങ്കണവാടികളുടെയും നേതൃത്വത്തിൽ തയ്യാറാക്കി നൽകിയത്. അങ്കണവാടികളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കും, പൂർവ്വ വിദ്യാർത്ഥികൾക്കും വീടുകളിലെത്തിയാണ് മാസ്കുകൾ വിതരണം ചെയ്തത്. ഐ.വി. ഇയ്യുകുട്ടി സ്മാരക അങ്കണവാടിയിലെ അധ്യാപിക ശോഭ അശോകൻ, ഹെൽപ്പർ സിന്ധു പ്രദീപ്, ഝാൻസി അങ്കണവാടിയിലെ അധ്യാപിക കനകലത, ഹെൽപ്പർ ജയ എന്നിവരുടെ നേതൃത്വത്തിലാണ് മാസ്കുകൾ തയ്യാറാക്കി വിതരണം ചെയ്തത്.
Comments are closed.