1470-490

വീടുകളിലും കടകളിലും മുഖാവരണം നൽകി യുത്ത് കോൺഗ്രസ്‌

ഇൻ കാസ് അബുദാബി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ സഹകരണത്തോടെ യൂത്ത് കോൺഗ്രസ്സ് നടപ്പിലാക്കുന്ന വീടുകളിലേക്ക് മാസ്ക് വിതരണ പദ്ധതി ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്യുന്നു.

കുറ്റ്യാടി: സംസ്ഥാനത്ത് മുഖവരണം നിർബന്ധമാക്കിയതിനെ തുടർന്ന് ഇൻകാസ് അബുദാബി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മാസ്ക്കുകൾ വിതരണം ചെയ്തു – കടകൾ, തൊഴിലാളികൾ, സ്ഥാപനങ്ങൾ എന്നിവടങ്ങളിലാണ് മാസക് വിതരണം ചെയ്തത്. പതിനായിരത്തിൽപരം മാസ്കുകളാണ് ഇൻകാസ് അബുദാബി കോഴിക്കോട് ജില്ലാ കമ്മിറ്റി സൗജന്യമായി നൽകിയത്.പാർലിമെന്റ് യൂത്ത് കോൺസ്സ് മുൻ വൈസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് മാസ്കുകൾ കൈമാറി ഉൽഘാടനം ചെയ്തു. ബ്ലോക്ക് ജനറൽ സെക്രട്ടറി ഇ എം അസ്ഹർ അധ്യക്ഷത വഹിച്ചു.ടി എം നൗഷാദ്, കെ കെ ജിതിൻ,അനഘ,ബിജിത, ജാനിഫ് കെ,ഫവാസ് കെ, ഷോബിന്‍ കെ രാജീവ്, കെ കെ റിഷാദ്, ഷാനിഫ് പന്നിയങ്കി എന്നിവര്‍ നേതൃത്വം നല്‍കി

Comments are closed.