1470-490

അതിഥി തൊഴിലാളികൾക്ക് ഇനി കേരളത്തിൽ റേഷൻ

അതിഥി തൊഴിലാളികൾക്ക് ഇനി
കേരളത്തിലെ റേഷൻ കടകളിലൂടെ റേഷൻ വാങ്ങാം

തൃശൂർ: അതിഥി തൊഴിലാളികൾക്ക് ഇനി കേരളത്തിലെ റേഷൻ കടകളിൽ നിന്ന് റേഷൻ കൈപ്പറ്റാം. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികൾക്കാണ് ഈ സൗകര്യം. ആന്ധ്രപ്രദേശ്, ബീഹാർ, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ദാമൻ ആന്റ് ഡ്യൂ, കർണ്ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, തെലുങ്കാന, ത്രിപുര, ദാദ്ര നഗർഹവേലി എന്നിവിടങ്ങളിൽ നിന്ന് അതിഥി തൊഴിലാളികൾക്കാണ് ഇനി മുതൽ കേരളത്തിലെ റേഷൻ കടകളിൽ നിന്ന് റേഷൻ വാങ്ങാൻ അനുമതി നൽകിയിരിക്കുന്നത്. ഇവർക്ക് അതത് സംസ്ഥാനങ്ങളിലെ എഎവൈ, പി എച്ച് എച്ച് കാർഡ് ഉണ്ടെങ്കിൽ ബയോമെട്രിക് സംവിധാനത്തിൽ റേഷൻ കാർഡ് നമ്പർ, ആധാർ നമ്പർ എന്നിവ പ്രകാരമാണ് റേഷൻ കൈപ്പറ്റേണ്ടത്. ഐഎംഡിപിസ് (ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് ഓഫ് പബ്ലിക് ഡിസ്ട്രിബൂഷൻ സിസ്റ്റം) പ്രകാരം അന്തർസംസ്ഥാന പോർട്ടബിൾ സംവിധാനം ഒരുക്കിയതിനെ തുടർന്നാണിത്. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലെ പഞ്ചായത്ത്/നഗരസഭ അധ്യക്ഷൻ മാർ, സെക്രട്ടറി, വാർഡ് മെമ്പർമാർ എന്നിവർ മുഖേന അതത് പഞ്ചായത്ത്/നഗരസഭകൾക്ക് കീഴിലുള്ള അതിഥി സംസ്ഥാന തൊഴിലാളികളെ വിവരം അറിയിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

Comments are closed.