വീട്ടുവളപ്പിലെ പച്ചക്കറി കൃഷി :ഹരിതകേരളം മിഷൻ

വീട്ടുവളപ്പിലെ പച്ചക്കറി കൃഷി
ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് ഇന്ന് (മേയ് 9)
വീട്ടുവളപ്പിലെ പച്ചക്കറി കൃഷി വിഷയമാക്കി ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ഇന്ന് (മേയ് 9 ന്) വൈകീട്ട് 3 മുതൽ 4.30 വരെയാണ് പരിപാടി. വീട്ടുവളപ്പിലെ പച്ചക്കറി കൃഷി രീതികൾ, ഇതിന് അനുവർത്തിക്കേണ്ട മാർഗ്ഗങ്ങൾ, വിത്ത് തയ്യാറാക്കൽ, മണ്ണൊരുക്കൽ, തൈ ഒരുക്കൽ, വളപ്രയോഗം തുടങ്ങി എല്ലാ കാര്യങ്ങൾക്കും വിശദമായ സംശയനിവാരണം ഫേസ്ബുക്ക് ലൈവിലൂടെ നൽകും. ഹരിതകേരളം മിഷൻ എക്സിക്യുട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ.സീമ, കാർഷിക സർവകലാശാലയിലെ വിവിധ വകുപ്പ് മേധാവികളും വിദഗ്ദ്ധരുമായ ഡോ. ജോയ് എം., ഡോ. ശാരദ, ഡോ. രാധിക എൻ.എസ്., ഡോ. അമ്പിളി പോൾ, ഡോ. വിശ്വേശ്വരൻ, ഹരിതകേരളം മിഷനിലെ കൃഷി ഉപമിഷൻ കൺസൾട്ടന്റ് എസ്.യു.സഞ്ജീവ് എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. www.facebook.com/harithakeralamission പേജ് സന്ദർശിച്ച് ലൈവ് കാണാവുന്നതാണ്. കൊറോണക്കാലത്ത് പച്ചക്കറി കൃഷി ചെയ്യാനും തരിശുനില കൃഷിക്ക് പ്രോത്സാഹനം നൽകാനുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെതുടർന്ന് സംസ്ഥാനത്ത് കാർഷിക മേഖലയിൽ ജനങ്ങൾക്കുണ്ടായ പ്രത്യേക താത്പര്യം മുൻനിർത്തിയാണ് ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നത് ഹരിതകേരളം മിഷൻ എക്സിക്യുട്ടീവ് വൈസ്ചെയർപേഴ്സൺ ഡോ.ടി.എൻ സീമ അറിയിച്ചു.ഇതിനോടകം മൈക്രോഗ്രീൻ കൃഷി, കിഴങ്ങുവർഗ്ഗവിളകളുടെ കൃഷി, സംയോജിത കൃഷി തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി ഹരിതകേരളം മിഷൻ സംഘടിപ്പിച്ച ഫേസ്ബുക്ക് ലൈവുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്.
Comments are closed.