1470-490

സ്വർണമാല ദുരിതാശ്വാസ നിധിയിലേക്ക് നൽകി

ധർമടം
കഴിഞ്ഞ ദിവസം നിര്യാതയായ ചിറക്കുനി ‘അക്ഷരി ‘യിലെ വി വി രുഗ്മിണിയുടെ സ്വർണമാല കുടുംബാംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. മൂന്നേമുക്കാൽ പവന്റെ സ്വർണമാല മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലനാണ് ഏറ്റുവാങ്ങിയത്. സി പി ഐ എം പിണറായി ഏരിയാ കമ്മിറ്റി അംഗം ടി അനിൽ , ധർമടം നോർത്ത് ലോക്കൽ സെക്രട്ടറി എൻ കെ രവി, കെ വിനോദൻ എന്നിവർ സന്നിഹിതരായി. സാഹിത്യകാരിയും വനിതാ സാഹിതിയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡൻറുമാണ് വി വി രുഗ്മിണി.

Comments are closed.