1470-490

പനി ബാധിച്ച് യുവാവ് മരിച്ചു.

യുവാവ് മരിച്ചു. മുരിങ്ങൂര്‍ കനാല്‍ പാലത്തിന് സമീപം ഞാറ്റുവെട്ടി പരേതനായ സദാനന്ദന്‍ മകന്‍ വിഷ്ണു (27)ആണ് മരിച്ചത്. രണ്ട് ദിവസം മുന്‍പ് പനിയായി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെങ്കിലും പനി കൂടിയത്തിനെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. എലിപ്പനിയുടെ രോഗ ലക്ഷണങ്ങള്‍ ഉള്ളതായി ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ പറഞ്ഞു. പരിശോധന ഫലം വന്നാല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ കഴിയൂ. വര്‍ക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു.സംസ്‌ക്കാരം നടത്തി. അമ്മ പത്മിനി. സഹോദരി സിമിന. മരണം നടന്ന വീണ്ടും സമീപത്തെ വീടുകളിലും ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

Comments are closed.