1470-490

കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു.

അഗളി: അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഷോളയാർ വരകംമ്പാടി സ്വദേശി കാർത്തിക്കാണ് (23) മരിച്ചത്. കൊയമ്പത്തൂരിൽ നിന്ന് ഏപ്രിൽ 29ന് വനത്തിലൂടെ നടന്ന് ഊരിലെത്തിയതായിരുന്നു ഇയാൾ.
കോയമ്പത്തൂരിൽ നിന്ന് ഏപ്രിൽ 29-ന് ഏഴംഗ സംഘമാണ് വനത്തിലൂടെ നടന്ന് അട്ടപ്പാടിയിലെ ഊരിലെത്തിയത്. ഊരിലെത്തിയ ശേഷം കാർത്തിക് ആശുപത്രിയിലെത്തി പരിശോധന നടത്തുകയും വീട്ടുനിരീക്ഷണത്തിൽ പ്രവേശിക്കുകയുമായിരുന്നു. പനിയെയും ഛർദിയെയും തുടർന്ന് കാർത്തിക്കിനെ വ്യാഴാഴ്ച കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Comments are closed.