1470-490

ദുരിതാശ്വാസ നിധിയിലേക്ക് കുരുന്നുകളുടെ സംഭാവന.

കുന്നംകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുരുന്നുകളുടെ സംഭാവന. ഇത്തവണത്തെ വിഷുവിന് ബന്ധുകളില്‍ നിന്നും ലഭിച്ച കൈനീട്ടവും, സ്വരുകൂട്ടിയ തുകയും മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കുന്നംകുളം ആര്‍ത്താറ്റ് പൊട്ടംകുളങ്ങര വീട്ടില്‍ മോഹനന്‍ – അബിത ദമ്പതികളുടെ മക്കളായ ആദിദേവും, ആദ്യനന്ദയമാണ് മാതൃകയായത്. കുരുന്നുകളില്‍ നിന്നും മന്ത്രി എ.സി മൊയ്തീന്‍ തുക സ്വീകരിച്ചു.ചാവക്കാട് അമൃത വിദ്യാലയം സ്‌ക്കൂളിലെ 3 ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദി ദേവ്, ഗുരുവായൂര്‍ എല്‍.എഫ് സ്‌ക്കൂളിലെ  യു കെ.ജി വിദ്യാര്‍ത്ഥിയുമാണ്.

Comments are closed.