1470-490

മാധ്യമ പ്രവർത്തകർക്ക് കരുതലുമായി എം പി ബെന്നി ബഹ്നാൻ.

മാധ്യമ പ്രവർത്തകർക്ക് ലോക്ക് ഡൗൺ കാലത്ത് കരുതലുമായി എം പി ബെന്നി ബഹ്നാൻ. ചാലക്കുടി മേഖലയിലെ മാധ്യമ പ്രവർത്തകർക്കായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങുന്ന കിറ്റുകളാണ് എം പി നൽകിയത്. ചാലക്കുടി പ്രസ് ഫോറത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മധു ചിറയ്ക്കലിന് നൽകി ബെന്നി ബെഹ്നാൻ എം പി വിതരണോദ്ഘാടനം നിർവ്വഹിച്ചു. പ്രസ് ഫോറം സെക്രട്ടറി ഷാലി മുരിങ്ങൂർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി ജോർജ്, മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പൻ, യൂത്ത് കോൺഗ്രസ് ദേശീയ കോ ഓർഡിനേറ്റർ അഡ്വ. ഷോൺ പെല്ലിശ്ശേരി, അഡ്വ. ബിജു .എസ്. ചിറയത്ത്, ഒ.എസ്. ചന്ദ്രൻ, പി.വി.വേണു, അഡ്വ. സി.ബി.അരുൺ, എം.ജെ.ജോബി എന്നിവർ പങ്കെടുത്തു.

Comments are closed.