1470-490

38 പ്രവാസികളെ ഗുരുവായൂരിൽ നിരീക്ഷണത്തിലാക്കി.

38 പ്രവാസികളെ ഗുരുവായൂരിൽ സർക്കാർ നിരീക്ഷണത്തിലാക്കി. അബുദാബി – കൊച്ചി വിമാനത്തിൽ എത്തിയ തൃശൂർ ജില്ലയിലെ 72 പ്രവാസികളിൽ 38 പേരെ കോവിഡ് കെയർ സെൻ്ററായി നിശ്ചയിച്ച ഗുരുവായൂർ സ്റ്റെർലിംഗിൽ സർക്കാർ ഏർപ്പെടുത്തിയ നിരീക്ഷണത്തിലാക്കി. പുലർച്ചെ 3.30 ഓടെ, പ്രത്യേകമായി ഏർപ്പെടുത്തിയ കെ.എസ്.ആർ.ടി.സി ബസിലാണ് ഇവരെ ഹോട്ടലിൽ എത്തിച്ചത്. 39 ൽ 10 സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിലെ പരിശോധനയെത്തുടർന്ന് ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വീടുകളിൽ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനായി ബന്ധുക്കൾക്കൊപ്പം വിട്ടു. ഗുരുവായൂരിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ, ജില്ലാ കലക്ടർ എസ്.ഷാനവാസ്, നഗരസഭാ ചെയർപേഴ്സൺ എം.രതി പോലീസ് -റവന്യൂ- തദ്ദേശവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പ്രവാസികളെ സ്വീകരിച്ചു.

Comments are closed.