1470-490

യൂത്ത് കോൺഗ്രസ്സ് മാസ്ക് വിതരണം

മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മാസ്ക് വിതരണം ചെയ്ത് യൂത്ത് കോൺഗ്രസ്സ്

കുറ്റിപ്പുറം:കോട്ടക്കൽ അസംബ്ലി യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മാസ്ക് വിതരണം നടത്തി. നിയോജക മണ്ഡലം തല ഉത്ഘാടനം കുറ്റിപ്പുറം ടൗണിൽ ഐഎൻടിയുസി പ്രവർത്തകർക്ക് മാസ്ക്ക് നൽകി കൊണ്ട് ഡിസിസി സെക്രെട്ടറി ഉമ്മർ ഗുരുക്കൾ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് പാറയിൽ, ഉമറലി കരേക്കാട്, കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് മുജീബ് കൊളക്കാട്, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത്, അബൂബക്കർ അവറേങ്ങൽ, ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രെട്ടറി അഷ്‌റഫ്‌ രാങ്ങാട്ടൂർ, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് അസീസ് കുറ്റിപ്പുറം, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ പുഴനമ്പ്രം, എടയൂർ മണ്ഡലം പ്രസിഡന്റ്‌ ബഷീർ മാവണ്ടിയൂർ, സലാം പാഴുർ എന്നിവർ പങ്കെടുത്തു.

Comments are closed.