1470-490

ഭാര്യയെ വെട്ടിക്കൊന്നു

തിരുനെൽവേലി: വീട് വിട്ടിറങ്ങിപ്പോയ ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെ ഭർത്താവ് വെട്ടിക്കൊന്നു. തിരുനെൽവേലി സ്വദേശി ശോരിമുത്തുവാണ് ഭാര്യ റംലത്തിനെ വെട്ടിക്കൊന്നത്. കൃത്യം നടത്തിയതിന് ശേഷം ശോരിമുത്തു പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം.
കൊല്ലപ്പെട്ട റംലത്ത് മലയാളിയാണെന്നാണ് സംശയം. നേരത്തെ കേരളത്തിൽ നിർമാണ തൊഴിലാളിയായിരുന്ന ശോരിമുത്തു കേരളത്തിലെ ജോലിക്കിടെയാണ് റംലത്തിനെ പരിചയപ്പെട്ട് വിവാഹം കഴിച്ചത്. പിന്നീട് റംലത്തിനെ തിരുനെൽവേലിയിലെ വീട്ടിലെത്തിച്ച് ഇയാൾ കേരളത്തിലേക്ക് തിരികെ പോയി. തിരുനെൽവേലി കുരുച്ചിക്കുളത്തെ വീട്ടിലായിരുന്നു റംലത്തിന്റെ താമസം. ഇതിനിടെ ദമ്പതികൾക്ക് രണ്ട് കുട്ടികളുമുണ്ടായി.

ഭർത്താവ് വീട്ടിൽ ഇല്ലാതായതോടെ ഗ്രാമത്തിലെ ഒരു യുവാവുമായി റംലത്ത് അടുപ്പത്തിലായി. ഏതാനുംദിവസങ്ങൾക്ക് മുമ്പ് ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ശോരിമുത്തുവിന്റെ ബന്ധുക്കൾ റംലത്തിനെ വീട്ടിൽ പൂട്ടിയിട്ടു. ഭാര്യയുടെ രഹസ്യബന്ധത്തെക്കുറിച്ച് ശോരിമുത്തുവിനെ വിവരമറിയിക്കുകയും ചെയ്തു. ഇതിനിടെ തിങ്കളാഴ്ച റംലത്ത് വീട്ടിൽനിന്ന് കടന്നുകളയുകയായിരുന്നു.

ലോക്ക്ഡൗൺ കാരണം ചൊവ്വാഴ്ചയാണ് ശോരിമുത്തു തിരുനെൽവേലിയിൽ എത്തിയത്. റംലത്തിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ ബന്ധുക്കൾ തിങ്കളാഴ്ച തന്നെ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ റംലത്തിനെ ഫോണിൽ വിളിച്ച് സംസാരിച്ച ശോരിമുത്തു തിരുനെൽവേലി മെഡിക്കൽ കോളേജിലേക്ക് എത്താൻ ആവശ്യപ്പെട്ടു.

Comments are closed.