1470-490

വിശാഖപട്ടണം: സ്റ്റെറിൻ മാരക വിഷവാതകം

വിശാഖപട്ടണത്ത് ചോർന്നത് സ്റ്റെറിൻ എന്ന വിഷവാതകം’ സ്‌റ്റൈറിൻ എന്നാൽ നിറമില്ലാത്ത വാതകം’ പോളിസ്റ്റിറിൻ പ്ലാസ്റ്റിക്, പോളിസ്റ്റർ, പ്രൊട്ടക്ടീവ് കോട്ടിംഗ്, റെസിൻ, സിന്തറ്റിക്ക് റബർ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥമാണ് ഇത്.
വിഷവാതകമായ സ്റ്റൈറിൻ ശ്വസനത്തിലൂടെയോ, അന്നനാളത്തിലൂടെയോ ശരീരത്തിനകത്ത് പ്രവേശിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാകും ഉണ്ടാവുക. എത്ര അളവ് സ്റ്റൈറിനാണ് ശരീരത്തിൽ പ്രവേശിച്ചത്, എത്ര നേരം സ്റ്റൈറിനുമായി സമ്പർക്കമുണ്ടായി തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാൽ മാത്രമേ നിലവിൽ വിശാഖപട്ടണത്തുണ്ടായ അപകടം എത്രമാത്രം ഗുരുതരമാണെന്ന് പറയാൻ സാധിക്കുവെന്ന് വിദഗ്ദർ

സ്റ്റൈറിൻ ശ്വസിക്കുന്നതിന് പിന്നാലെ കണ്ണ്, മൂക്ക്, എന്നീ ഭാഗങ്ങളിൽ അസ്വസ്ഥതകൾ അനുഭവപ്പെടും. നെഞ്ച് വേദന, ചുമ, ശ്വാസ തടസം, മുഖവും ചുണ്ടും നീല നിറമാവുക, ഛർദി തുടങ്ങിയ ശാരീരികാസ്വാസ്ഥ്യങ്ങളും അനുഭവപ്പെടും. ശ്വാസകോശത്തിൽ ഫഌയിഡ് നിറയുന്ന അവസ്ഥയിലേക്കും ഇത് വഴിവയ്ക്കാം. സ്‌റ്റൈറിൻ സെൻട്രൽ നർവസ് സിസ്റ്റത്തെ ബാധിക്കുന്നതോടെ ബോധക്ഷയം സംഭവിക്കും. കരൾ, വൃക്ക എന്നീ അവയവങ്ങളെയും സ്റ്റൈറിൻ ബാധിക്കും.
ചർമവുമായി സ്റ്റൈറിന് സമ്പർക്കം വന്നാൽ ചൊറിച്ചിൽ, പൊള്ളൽ എന്നിവ അനുഭവപ്പെടും.
മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ സ്റ്റൈറിൻ ക്യാൻസറിന് കാരണമാകുമെന്നാണ് കണ്ടെത്തൽ. എന്നാൽ മനുഷ്യനിൽ സ്റ്റൈറിൻ ക്യാൻസറിന് കാരണമാകുമോ എന്നതിന് സ്ഥിരീകരണമില്ല. ഇത് സംബന്ധിച്ച പഠനങ്ങൾ നടക്കുന്നതേയുള്ളു.
സ്റ്റൈറിൻ പക്ഷി-മൃഗാദികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിന് കാരണമാകും. സ്‌റ്റൈറിനുമായി സമ്പർക്കമുണ്ടായി രണ്ട് മുതൽ നാല് ദിവസത്തിനുള്ളിലാണ് ഇത് സംഭവിക്കുക. ചെടികളിലെ വളർച്ച കുറയ്ക്കുന്നതിനും സ്റ്റൈറിൻ കാരണമാകും.

Comments are closed.