1470-490

പോലീസ് കിരാത നടപടിക്കെതിരെ എസ്.ഡി.പി.ഐ സമരകാഹളം

മലപ്പുറം: പൗരത്വ നിയമത്തിനെതിരെ ശബ്ദിച്ചതിൻ്റെ പേരിൽ രാജ്യ തലസ്ഥാനത്ത് പോലീസ് നടത്തുന്ന കിരാത നടപടിക്കെതിരെ എസ്.ഡി.പി.ഐ. സമരകാഹളം നടത്തി. ജയിലുകൾ നിറച്ചാലും പ്രതിഷേധങ്ങൾ അവസാനിക്കുന്നില്ല എന്ന മുദ്രാവാക്യം ഉയർത്തി ലോക്ക് ഡോണിൻ്റെ മറവിൽ സി.എ.എ വിരുദ്ധ പ്രക്ഷോഭകരെ കള്ളകേസെടുത്തു ജയിലിലടക്കുന്ന ബി.ജെ.പി സർക്കാറിനെതിരെ ജനരോഷം ഉയർത്തിയാണ് എസ്.ഡി’ പി ഐ യുടെ നേതൃത്വത്തിൽ ബ്രാഞ്ച് തലങ്ങളിൽ പ്രതിഷേധ സമരകാ ഹളം നടത്തിയത്.രാജ്യമൊട്ടുക്കും കൊറോണ ഭീതി സൃഷ്ടിക്കുമ്പോൾ വിദ്യാർത്ഥിനികളേയും, സാമൂഹ്യ പ്രവർത്തകരേയും യു.എ.പി എ ചുമത്തി കേസെടുക്കുന്നത് കാടത്തമാണന്നും ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരണമെന്നും സമരക്കാർ ആവശ്യപെട്ടു. ജില്ലയിൽ നൂറ് കണക്കിന് കേന്ത്രങ്ങളിൽ 5 ൽ കുറവ് വരുന്ന പ്രവർത്തകർ പ്ലക്കാർഡും, കൊടിയുമേന്തി മുദ്രാവാക്യം വിളിച്ചു പ്രതിഷേധിക്കുകയായിരുന്നു. അതിനിടെ തിരൂരങ്ങാടി മുൻസിപ്പാലിറ്റിയിലെ ചെമ്മാട് ടൗണിൽ പ്രതിഷേധക്കാരൊടൊപ്പം നാട്ടുകാരും മുദ്രാവാക്യം വിളിച്ച തോടെ പോലീസ് എത്തി കണ്ടാലറിയുന്നവരുടെ പേരിൽ ലോക് ഡൗൺ ലംഘിച്ചതിന് കേസെടുത്തു.

Comments are closed.