1470-490

പുത്തൻചിറയിൽ കർഷകർക്ക് കാംകോയുടെ സഹായം;


സൗജന്യമായി നെല്ല് കൊയ്തു കൊടുത്തു
പുത്തൻചിറയിലെ പാടശേഖരങ്ങളിൽ കൊയ്ത്ത് മെതിയന്ത്രം ഇറക്കാൻ കഴിയാതെ പ്രതിസന്ധിയിലായ കർഷകർക്ക് കാംകോയുടെ സഹായം. കാംകോയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ടെക്നീഷ്യന്മാരും ചേർന്ന് കൊയ്ത്തുയന്ത്രം ഉപയോഗിച്ച് പാകമായ നെല്ല് സൗജന്യമായി കൊയ്തു കൊടുക്കുകയായിരുന്നു. കല്ലന്തറ-ചേന്ദങ്കിരി പാടശേഖരത്തിൽ പുഞ്ചകൃഷി ഇറക്കിയ കർഷകരാണ് പാകമായ നെല്ല് കൊയ്തെടുക്കാനാകാതെ ബുദ്ധിമുട്ടിലായത്. പാടശേഖരം മുഴുവനായി കൊയ്ത്തിന് പാകമാകാത്തതിനാൽ കൊയ്ത്ത് മെതിയന്ത്രം ഇറക്കാൻ സാധിക്കാത്തതാണ് ഇവർക്ക് വിനയായത്. ഈ സാഹചര്യത്തിലാണ് കാംകോയുടെ സഹായം കർഷകർക്ക് തുണയായത്.
കൊയ്ത്തുത്സവം അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് വി എ നദീർ, കാംകോ ഉദ്യോഗസ്ഥരായ എം ആർ സുരാജ്, പി കെ ഗോപാലകൃഷ്ണൻ, രതീഷ് എന്നിവർ കൊയ്ത്തിന് നേതൃത്വം നൽകി.

Comments are closed.