1470-490

മുടങ്ങിപ്പോയ യാത്രകള്‍ക്കുള്ള തുക നിലക്കാത്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്

ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ബൈക്ക് യാത്രികരുടെ സംഘം
ലോക്ഡൗണില്‍ മുടങ്ങിയ യാത്രകള്‍ക്കായി കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഫ്രീ വീലേഴ്സ് റൈഡേഴ്സ് ക്ലബ്. സംസ്ഥാനത്തെ ബൈക്ക് യാത്രികരുടെ കൂട്ടായ്മയായ ഫ്രീ വീലേഴ്സ് റൈഡേഴ്സ് ക്ലബാണ് അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച 11,600 രൂപയുടെ ചെക്ക് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലിന് മലപ്പുറം കലക്ട്രേറ്റിലെത്തി കൈമാറിയത്. കോവിഡും ലോക് ഡൗണും തീര്‍ന്ന് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള യാത്രകള്‍ക്കായി കാത്തിരിക്കുകയാണ് തങ്ങളെന്നും അതിനായി പോരാടുന്ന സംസ്ഥാന സര്‍ക്കാരിന് ചെറിയൊരു സഹായവുമായാണ് ഇവിടെ എത്തിയതെന്നും ക്ലബ് പ്രതിനിധികളായ ബഹാവുദ്ദീന്‍, അല്‍ത്താഫ്, നിയാസ്, മുസമ്മില്‍ എന്നിവര്‍ പറഞ്ഞു.

Comments are closed.