1470-490

അതിഥി തൊഴിലാളികളെ യുപിയിലേക്കയയ്ക്കും

കുന്നംകുളം നഗരസഭയിലെ 50 അതിഥി തൊഴിലാളികളെ
ഇന്ന് യുപിയിലേക്കയയ്ക്കും
കുന്നംകുളം നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ചു വരുന്ന 50 അതിഥി തൊഴിലാളികളെ ഇന്ന് (മെയ് 8) നാട്ടിലേക്ക് അയക്കും. ഉത്തർപ്രദേശിൽ നിന്നുള്ള 50 പേരെയാണ് നാട്ടിലേക്കയക്കുന്നത്. ഇവർക്ക് ഉച്ച തിരിഞ്ഞ് രണ്ടരയ്ക്ക് യാത്രയയപ്പ് നൽകും.
നഗരസഭ ചെയർപേഴ്‌സൻ സീതാ രവീന്ദ്രൻ, വൈസ് ചെയർമാൻ പി എം സുരേഷ്, സെക്രട്ടറി കെ കെ മനോജ് എന്നിവർ പങ്കെടുക്കും. വൈകീട്ട് തൃശൂരിൽ നിന്നുള്ള ട്രെയിനിലാണ് ഇവർ യാത്ര തിരിക്കുക. കഴിഞ്ഞ ദിവസം (ഞായറാഴ്ച) 8 അതിഥി തൊഴിലാളികളെ നഗരസഭ വൈദ്യ പരിശോധനയ്ക്ക് ശേഷം ജന്മനാടായ ബീഹാറിലേക്ക് അയച്ചിരുന്നു.
ഒഡീഷയിലേക്കുള്ള അതിഥി തൊഴിലാളികളെയും അടുത്ത ദിവസം അയയ്ക്കും. ഇവരുടെ പട്ടിക തയ്യാറാക്കി വരുന്നതായി സെക്രട്ടറി കെ കെ മനോജ് പറഞ്ഞു. അതേ സമയം കടവല്ലൂർ പഞ്ചായത്തിൽ നിന്നു മാത്രം 54 ഒഡീഷക്കാർ സ്വന്തം നാട്ടിലേക്ക് പോകുന്നതായി പെരുമ്പിലാവ് പ്രാഥമികാരോഗ്യ കേന്ദ്രം മേധാവി ജീജ അറിയിച്ചു.

Comments are closed.