1470-490

ലോക് ഡൗൺ ഫലപ്രദമാക്കി ഷൗക്കത്തലി

കോട്ടക്കൽ: ലോക് ഡൗണിൽ അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങി വീട്ടിലിരിക്കുന്ന സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരിക്കയാണ് ഒതുക്കുങ്ങൽ കണ്ണമ്പാറ സ്വദേശി  പെഴുന്തറമ്മൽ ഷൗക്കത്തലി. കുടിവെള്ള ക്ഷാമം നേരിടുന്ന തൻ്റെ പ്രദേശത്ത് അതിനു അനുയോജ്യമായ പ്രതിവിധിയായി കിണർ റിച്ചാർജിങ്ങിനായി കിണറിനടുത്തു ടാങ്കും അനുബന്ധ പ്ലമ്പിങ്ങ് പ്രവർത്തികളും ഷൗക്കത്തലി സ്വന്തമായി നിർമ്മിച്ചു. ഇതിനായി മൂന്നു അറകളുള്ള ടാങ്കു നിർമ്മിച്ചു. ഒരോ അറകളിലും അടിയിൽ ബോളുകൾ അതിനു മുകളിൽ കരി അതിനു മുകളിൽ മെറ്റൽ അതിനു മുകളിൽ തരിച്ചെടുത്ത ചരൽ എന്നിവ നെറ്റു കെട്ടി വേർത്തിരിച്ചു അടുക്കുകളായിട്ടാണ് നിറച്ചിട്ടുള്ളത്. ഇതിലേക്ക് വീടിനു മുകളിൽ വീഴുന്ന വെള്ളം പൈപ്പിലൂടെ രേഖരിച്ചു ടാങ്കിൻ്റെ ആദ്യ അറയിൽ എത്തിക്കും. അതിൽ നിന്ന് ശുദ്ധീകരിച്ച് രണ്ടാം അറയിലേക്കും അതിൽ നിന്നും മൂന്നാം അറയിലേക്കും വെള്ളം നിങ്ങും. ഇങ്ങിനെ മൂന്നു തവണ ശുദ്ധീകരണം നടന്ന വെള്ളം നേരെ കിണറ്റിലേക്കു വീഴുന്ന തരത്തിലാണ് ടാങ്കു നിർമ്മിച്ചിട്ടുള്ളത്. കിണർ റീച്ചാർജിങ്ങിൻ്റെ പ്രവൃത്തി കഴിഞ്ഞതോടെ ഷൗക്കത്തലി തൻ്റെ വീടുപണിയിലേക്കു തിരിഞ്ഞു. വീടിൻ്റെ ഒന്നാം നിലയുടെ പ്രവൃത്തി നടക്കുമ്പോഴായിരുന്നു ലോക്ഡൗണിൻ്റെ തുടക്കം. അതോടെ പ്രവൃത്തി പാതിവഴിയിലായി. ബാക്കി വന്ന ബാത്ത് റൂമ് പ്രവൃത്തി, ചുമരിൻ്റെ തേപ്പ്, ഒന്നാം നിലയുടെ പ്ലമ്പിങ്ങ്, വൈറ്റ് വാഷ് എന്നിവയെല്ലാം ഷൗക്കത്തലി പൂർത്തിയാക്കി. ഇനി ട്ടൈൽസ്  പെയ്ൻ്റ് എന്നിവ കിട്ടുന്ന മുറക്ക് ആ പ്രവൃത്തി കൂടി പൂർത്തിയാക്കാനാണുദ്ദേശിക്കുന്നത്. ആലുവ അടുപ്പു നിർമ്മാണ തൊഴിലാളിയാണ് ഷൗക്കത്തലി. തൻ്റെ കിണറ്റിൽ നിന്നും കുടിനിരു കോരിയെടുക്കാൻ വേനൽ മഴയെ കാത്തിരിക്കയാണ് ഷൗക്കത്തലി. 

Comments are closed.