1470-490

ലോക്ക്ഡൗൺ:റോഡപകടങ്ങൾ മൂലം 42 മരണം

ലോക്ക്ഡൗൺ കാലയളവിൽ വീടുകളിലേയ്ക്കുള്ള യാത്രയ്ക്കിടെ 42 കുടിയേറ്റ തൊഴിലാളികളാണ് റോഡപകടങ്ങൾ മൂലം മരണപ്പെട്ടതെന്നാണ് കണക്ക്. സേവ് ലൈഫ് ഫൗണ്ടേഷൻ നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാർച്ച് 25 മുതൽ മേയ് മൂന്നുവരെയുള്ള കാലയളവിൽ രാജ്യത്ത് റോഡപകടങ്ങളിൽ ആകെ മരിച്ചത് 140 പേരാണ്. ഇതിൽ 30 ശതമാനത്തിലധികവും വീടുകളിലേയ്ക്കു മടങ്ങിയ കുടിയേറ്റ തൊഴിലാളികളാണ്.

നൂറുകണക്കിന് കിലോമീറ്ററുകൾ അകലെയുള്ള വീട്ടിലേയ്ക്ക് കാൽനടയായും ബസുകളിലും ട്രക്കുകളിലും ഒളിച്ച് യാത്രചെയ്യുന്നതിനിടയിലാണ് അപകടങ്ങളൊക്കെ സംഭവിച്ചത്. ട്രക്ക്, ബസ് എന്നിവ ഇടിച്ചാണ് പല മരണങ്ങളും സംഭവിച്ചത്.

600 റോഡ് അപടകങ്ങളിലാണ് 140 പേർ മരിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോക്ക്ഡൗണിന്റെ 41 ദിവസങ്ങൾക്കിടയിലാണ് 600 അപകടങ്ങൾ ഉണ്ടായത്. പഞ്ചാബിലാണ് ഇക്കാലയളവിൽ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തത്. 42 അപകടങ്ങളാണ് പഞ്ചാബിൽ ഉണ്ടായത്. കേരളത്തിൽ 26, ഡൽഹിയിൽ 18 റോഡപകടങ്ങളും ഉണ്ടായി.

Comments are closed.