1470-490

കുടുംബശ്രീ ജനകീയ ഹോട്ടൽ ആരംഭിച്ചു

ചാലക്കുടി നഗരസഭ
കുടുംബശ്രീ ജനകീയ ഹോട്ടൽ ആരംഭിച്ചു
ചാലക്കുടി നഗരസഭ കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. നഗരസഭ നോർത്ത് ബസ് സ്റ്റാൻഡിലാണ് 20 രൂപക്ക് ഊണ് നൽകുന്ന ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.
വിശപ്പ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹോട്ടലിന്റെ പ്രവർത്തനം. ഉച്ചക്ക് 12 മുതൽ 2 വരെയാണ് ഊണ് ലഭിക്കുക. പാഴ്‌സലിന് 5 രൂപ അധികം ഈടാക്കും. സ്‌പെഷ്യൽ വിഭവങ്ങൾക്ക് കൂടുതൽ നിരക്ക് ഈടാക്കും. 9544048190, 8078307871 എന്നീ നമ്പറിൽ ആവശ്യക്കാർക്ക് ഊണ് ബുക്ക് ചെയ്യാം.
നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺ കുമാർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ വിത്സൺ പാണാട്ടുപറമ്പിൽ അധ്യക്ഷനായി. പാർലമെന്ററി പാർട്ടി ലീഡർ പി.എം.ശ്രീധരൻ, വികസന കമ്മിറ്റി ചെയർമാൻ ഗീത ടീച്ചർ, ഹെൽത്ത് ചെയർമാൻ ബിജി സദാനന്ദൻ, കൗൺസിലർമാരായ ബിന്ദുശശികുമാർ ,ഉഷസ്റ്റാലിൻ, ലൈജി തോമസ്, വി.ജെ. ജോജി, സി ഡി എസ് അധ്യക്ഷ ഷീന ദിനേശൻ മുനിസിപ്പൽ സെക്രട്ടറി ആകാശ്.എം.എസ്. തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.