1470-490

കോട്ടൂർ സ്കൂളിലെ ജെ.ആർ.സി കേഡറ്റുകൾ മാസ്ക് നിർമ്മിച്ചു തുടങ്ങി

വിദ്യാർത്ഥികൾക്കായി കോട്ടൂർ സ്കൂളിലെ ജെ.ആർ.സി കേഡറ്റുകൾ മാസ്ക് നിർമ്മിച്ചു തുടങ്ങി …

കോട്ടക്കൽ: കോവിഡ് 19 നെ നേരിടുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്കും അധ്യാപക- അനധ്യാപകർക്കും വേണ്ടി വീട്ടിലിരുന്ന് തുണി മാസ്ക്കുകൾ നിർമ്മിച്ച് മാതൃകയാവുകയാണ് കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ജെ.ആർ.സി കേഡറ്റുകൾ. സ്കൂളിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ കേഡറ്റുകളാണ് വീട്ടിലിരുന്ന് മാസ്കുകൾ തയ്യാറാക്കുന്നത്. പരിസ്ഥിതി സൗഹൃദവും, കഴുകി ഉപയോഗിക്കാവുന്നതുമായ തുണികൾ കൊണ്ടാണ് മാസ്കുകൾ നിർമ്മിക്കുന്നത്. ഇതിനാവശ്യമായ തുണികൾ കുട്ടികൾ തന്നെ ശേഖരിക്കും. ഓൺലൈൻ സംവിധാനം ഉപയോഗിച്ച് കേഡറ്റുകൾക്ക് മാസ്ക് നിർമ്മിക്കുന്ന രീതിയെ കുറിച്ച് പരിശീലനം നൽകി.പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ, പി.ടി.എ പ്രസിഡൻറ് ജുനൈദ് പരവക്കൽ, ജെ.ആർ.സി കൗൺസിലർമാരായ ,കെ മറിയ ,കെ നിജ, ആർ രാജേഷ്, അശ്വതി എന്നിവരുടെ നിർദ്ദേശങ്ങനുസരിച്ചാണ് വിദ്യാർത്ഥികൾ പ്രവർത്തിക്കുന്നത്.

Comments are closed.