1470-490

കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ച കുടുംബങ്ങളെ സർക്കാർ സഹായിക്കുക: കെ.മുരളീധരൻ

മരുതോങ്കര പഞ്ചായത്തിൽ കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ച കേന്ദ്രങ്ങൾ കെ. മുരളിധരൻ എം.പി

കനത്ത കാറ്റും മഴയിലും നാശനഷ്ടം സംഭവിച്ച കുടുംബങ്ങളെ സർക്കാർ സഹായിക്കുക.കെ.മുരളീധരൻ എം പി.

കുറ്റ്യാടി: കഴിഞ്ഞ ദിവസം മലയോര മേഖലയിൽ ആഞ്ഞടിച്ച കാറ്റും മഴയും കാരണം മരുതോങ്കര, കുറ്റ്യാടി, കാവിലുംപാറ, വേളം, കായക്കൊടി ഭാഗങ്ങളിൽ ഇരുപതിലേറെ വീടുകളും ഏക്കർ കണക്കിന്ന് കാർഷീക വിളകളുമാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ബാധിപെട്ട മുഴുവൻ പേർക്കും സഹായം ലഭ്യമാക്കി സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കെ.മുരളീധരൻ എം.പി.പറഞ്ഞു.കഴിഞ്ഞ ദിവസം മരുതോങ്കര പഞ്ചായത്തിലെ വിവിധ കേ ന്ദ്രങ്ങളിൽ കനത്ത കാറ്റും മഴയും കാരണം നാശനഷ്ട്ടം സംഭിച്ച വീടുകളും വിളകൾ നശിച്ച കൃഷിഭൂമികളും സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.പി.സി.സി ജനറൽസെക്രട്ടറി അഡ്വ: കെ. പ്രവീൺ കുമാർ, കെ.പി.സി.സി. നിർവ്വാഹ സമിതി അംഗം കെ.ടി ജയിംസ്, കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കോരങ്കോട്ട് മൊയ്തു .കോരങ്കോട്ട് ജമാൽ, ടി.പി.അലി,
വാഴയിൽ കുഞ്ഞികൃഷ്ണൻ, കിളയിൽ രവീന്ദ്രൻ, കെ.കൃഷ്ണൻ, കെ.ശ്രീധരൻ, വിനോദൻ പി.പി. തോമസ് കാഞ്ഞിരത്തിങ്കൽ, പാർത്ഥൻ മാസ്റ്റർ, പി.കെ ഷമീർ, ലിനീഷ്, വി.ടി.കെ.പി അബ്ദുൾ റസാഖ്, എൽ.കെ കുഞ്ഞബ്ദുള്ള, ബിജു കൊറ്റോം, എന്നിവർ ഒപ്പമുണ്ടായിരുന്നു.

Comments are closed.