1470-490

ഗംഗാജലത്തിനായി കളയാൻ സമയമില്ല

കൊവിഡ് 19 വൈറസിനെ തുരത്താൻ ഗംഗാ ജലത്തിനു കഴിയുമോ എന്ന കാര്യത്തിൽ പഠനം നടത്തണമെന്ന കേന്ദ്ര സർക്കാരിൻ്റെ ആവശ്യം തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. കൊവിഡ് ബാധക്കെതിരെ ഒറ്റക്കെട്ടായി പോരാടുന്ന ഈ വേളയിൽ വെറുതെ കളയാൻ തങ്ങളുടെ പക്കൽ സമയമില്ലാത്തതു കൊണ്ടാണ് ആവശ്യം തള്ളിയതെന്ന് ഐസിഎംആർ പറഞ്ഞു. ദി പ്രിൻ്റ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഏപരിൽ 3ന് അതുല്യഗംഗ എന്ന എന്‍ജിഒ കൂട്ടായ്മയാണ് കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെട്ടത്. തുടർന്ന് കേന്ദ്ര ജൽ ശക്തി മന്ത്രാലയം ഐസിഎംആറിനോട് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു. ഗംഗാജലത്തില്‍ ബാക്ടീരിയോഫേജ് എന്ന പ്രത്യേക തരം ബാക്ടീരിയകളുണ്ടെന്നും, അവയ്ക്ക് കൊവിഡ് പോലുള്ള മാരക വൈറസുകളെ നശിപ്പിക്കാന്‍ സാധിക്കുമെന്നുമാണ് അതുല്യഗംഗ വാദിച്ചത്. ഇത്തരത്തിൽ ഗംഗാജലത്തിന് രോഗശമനത്തിനുള്ള കഴിവുണ്ടെന്നും അവർ അവകാശപ്പെട്ടു.

Comments are closed.