1470-490

50 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ദുരിതത്തിൽ

ചേരിനിർമാർജന പദ്ധതിയുടെ ഭാഗമായി ഫ്ളാറ്റ് സമുച്ചയ നിർമാണം മുടങ്ങിയതോടെ മത്സ്യത്തൊഴിലാളികളായ 50-കുടുംബങ്ങൾ ദുരിതത്തിൽ. ഇവർക്കായി നിർമിക്കുന്ന വിഴിഞ്ഞം മുഹയുദ്ദീൻ പള്ളിക്കു സമീപത്തെ ഫ്ലാറ്റ് നിർമാണത്തിനു കേന്ദ്രവും സംസ്ഥാനവും അനുവദിച്ച ഫണ്ടിൽ ബാക്കിത്തുക നൽകാത്തതാണ് പദ്ധതി വൈകിപ്പിക്കുന്നത്.

പ്രധാനമന്ത്രി ആവാസ് യോജന ഫണ്ട് ഉപയോഗിച്ച് രാജീവ് ആവാസ് യോജന(റേ) എന്നീ പദ്ധതിയുടെ ഭാഗമായാണ് ഫ്ളാറ്റ് സമുച്ചയം നിർമിക്കുന്നത്. മൂന്ന് ഘട്ടങ്ങളായി വിഴിഞ്ഞത്ത് 1032 വീടുകളാണ് പണിയുന്നത്. സംസ്ഥാനം 40 ശതമാനവും കേന്ദ്രത്തിൽനിന്ന് 50 ശതമാനവും നഗരസഭയുടെ 10 ശതമാനം തുകയുമായ 71.കോടി 86 ലക്ഷം ചെലവഴിച്ചാണ് ഫ്ളാറ്റ് നിർമിക്കുന്നത്.

വിഴിഞ്ഞം ഹാർബർ റോഡിലെ വലിയപറമ്പ് മരുന്ന് തോട്ടം വളപ്പിലെ ഷീറ്റ് മേഞ്ഞ താത്‌കാലിക ഷെഡ്ഡിലെ ഒറ്റമുറി കെട്ടിടത്തിലാണ് 50 കുടുംബങ്ങളിലുളള 175-പേർ ഇപ്പോൾ കഴിയുന്നത്. മതിപ്പുറം പട്ടാണിപ്പറമ്പ് സ്വദേശികളായ ഹാർബർ റോഡിലുള്ള ഇവരെ ഇവിടേക്കു മാറ്റിപ്പാർപ്പിച്ചത്. കോവിഡ്-19 വ്യാപനത്തെത്തുടർന്ന് സർക്കാർ പ്രഖ്യാപിച്ച സാമൂഹിക അകലം പോലും ഇവിടെ പാലിക്കാനാകില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു

Comments are closed.