കോവിഡും പ്രകൃതിക്ഷോഭവും കാർഷിക മേഖല ആശങ്കയിൽ

കോവിഡും പ്രകൃതിക്ഷോഭവും മലയോര കാർഷിക മേഖല ആശങ്കയിൽ: കെ.ടി.ജയിംസ്
കുറ്റ്യാടി: കോവിഡ് 19 സമസ്ത മേഖലയേയും അനിശ്ചിതമാക്കിയതിന്ന് പിറകിൽ വേനൽമഴയോടനുബന്ധിച്ച് എത്തിയ പ്രകൃതിക്ഷോഭം മലയോര കർഷകരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്ന് കെ.പി.സി.സി നിർവ്വാഹക സമിതി അംഗം കെ ടി ജയിംസ്.മലയോര മേഖലയിലെ മരുതോങ്കര, കാവിലുംപാറ, കായക്കൊടി, ചക്കിട്ടപാറ, കുന്നുമ്മൽ പഞ്ചായത്തുകളിലെ കർഷകർ ഏറെ ആശങ്കയിലാണ് കോവിഡ് 19 കാലത്ത് മലഞ്ചരക്ക് കടകൾ അടഞ്ഞ് കിടന്നതിനാൽ ഉൽപന്നങ്ങൾ വിൽപന നടത്താൻ പറ്റാതെ കൃഷിഭൂമി യിൽ കെട്ടി കിടന്നു. തുടർന്ന് എത്തിയ കനത്ത കാറ്റും മഴയും കാർഷീക വിളകളും വീടുകളും തകർത്തി കർഷകരുടെ ജീവിതത്തെ അലങ്കോലപെടുത്തിയിരിക്കുകയാണ്. കേന്ദ്ര, കേരള സർക്കാറുകൾ മലയോര മേഖലയിലെ കർഷകർക്ക് അടിയന്തിര സഹായം നൽകണമെന്നും കെ.ടി ജയിംസ് ആവശ്യപെട്ടു.
Comments are closed.