1470-490

ബേക്കറിയിൽ തീപിടുത്തം; ഒഴിവായത് വൻ ദുരന്തം.

എടപ്പാൾ: പഴയ ബ്ലോക്കിന് സമീപം ചോക്കളേറ്റ് ഹൗസ് ബേക്കറിയിൽ ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ പടർന്ന് സിലിണ്ടർ കത്തിയതോടെ ആകെ പരിഭ്രാന്തി പരന്നു. നനഞ്ഞ തുണികളും ചാക്കുകളും സിലിണ്ടറിന് മുകളിലിട്ട് 2 മോട്ടോറുപയോഗിച്ച് വെള്ളമടിച്ചതോടെ കൂടുതൽ അപകടങ്ങളൊന്നുമുണ്ടായില്ല. വിവരമറിയിച്ച് പൊന്നാനിയിലെ 2 അഗ്നിശമന സേനാ വാഹനങ്ങളിലെത്തിയ സേനാംഗങ്ങൾ തീ പൂർണ്ണമായും അണച്ചു.

Comments are closed.