1470-490

റോഡ് നവീകരണതിനായി 6.87 കോടി അനുവദിച്ചു

തിരൂർ: തിരൂർ മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി 6.87 കോടി അനുവദിച്ചതായി സി.മമ്മൂട്ടി എം.എൽ.എ. അറിയിച്ചു.
മാങ്ങാട്ടിരി- പൂക്കൈത – പുല്ലൂണി റോഡ്‌,
ചുങ്കം – കുട്ടികളത്താണി റോഡ് എന്നിവ റബ്ബറൈസ് ചെയ്യുന്നതിനായി 4.7 കോടി രൂപയും മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ ഭരണാനുമതിയുമാണ് ലഭിച്ചത്.
തുഞ്ചൻ റോഡ് -കോ-ഓപ്പറേറ്റീവ് കോളേജ് റോഡ് -15 ലക്ഷം, തട്ടാംപടി -കനോലി കനാൽ റോഡ്- 12ലക്ഷം, ബി.പി. അങ്ങാടി ബൈപാസ് – കോട്ടത്തറ റോഡ് പുനരുദ്ധാരണം 15 ലക്ഷം, താഴെപ്പാലം-പൊരൂർ സ്കൂൾ റോഡ് 10ലക്ഷം, മുറിവഴിക്കൽ- ചെങ്ങോട്ട് റോഡ്- 10 ലക്ഷം, പുത്തൂർമന റോഡ് റീടാറിങ് – 10 ലക്ഷം, അജിതപ്പടി – ഇല്ലത്ത് പറമ്പ്- അവസാന കാരത്തൂർറോഡ് – 10 ലക്ഷം, പാറശ്ശേരി മിച്ചഭൂമി റോഡ്- 20 ലക്ഷം, കാരത്തൂര്‍മര്‍ക്കസ്സ് – വടക്കേവയൽപാടം റോഡ് പുനരുദ്ധാരണം- 10 ലക്ഷം, പുത്തനത്താണി -ചെലൂര്‍ പള്ളിപ്പാറ റോഡ് പുനരുദ്ധാരണം- 10 ലക്ഷം, കോവളം കിണർ- കാനൂർ ആദം പടി റോഡ്- 15 ലക്ഷം, കോട്ട് – പയ്യനങ്ങാടി – തങ്ങള്‍സ് റോഡ് പുനരുദ്ധാരണം 10 ലക്ഷം, കരിപ്പോൾ-പട്ടര്‍കല്ല് റോഡ്
പുനരുദ്ധാരണം 10 ലക്ഷം, കെ പി അഹമ്മദുണ്ണി സ്മാരക റോഡ്- 15 ലക്ഷം, പട്ടുപറമ്പ്-മാങ്ങാട്ടിരി റോഡ്- 10 ലക്ഷം, പുളിഞ്ചോട്-പൂക്കൈത റോഡ് 10 ലക്ഷം
തിരുനിലത്ത്-ആയപള്ളി റോഡ് 18 ലക്ഷം എന്നിങ്ങനെയാണ് നവീകരണത്തിന് തുക അനുവദിച്ചത്.

Comments are closed.