1470-490

യുവാവിനെ തട്ടി കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിൽ 3 പേർ

കഞ്ചാവ് വിൽപ്പന സംഘങ്ങൾ തമ്മിലള്ള  തർക്കത്തിൽ യുവാവിനെ തട്ടി കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിൽ  3 പേർ അറസ്റ്റിൽകുന്നംകുളം : ചൂണ്ടൽ കുന്നിൽ കഞ്ചാവ് വിൽപ്പന സംഘങ്ങൾ തമ്മിലുണ്ടായ  തർക്കത്തെ തുടർന്ന് സംഘർഷത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിക്കുകയും, മോട്ടോർ സൈക്കിൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ സഹോദരങ്ങളടക്കം മൂന്ന് പേർ അറസ്റ്റിൽ. അരികന്നിയൂർ സ്വദേശികളായ മുണ്ടോക്കിൽ പ്രത്യുഷ് ( 24 ) സഹോദരൻ പ്രജോദ് (20) ചേർപ്പുക്കാരൻ വീട്ടിൽ ഗോകുൽ (22) എന്നിവരെയാണ് കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി.എസ്.സിനോജിന്റെ നിർദ്ദേശത്തെ തുടർന്ന് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ ജി.സുരേഷും സംഘവും അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം,    പെലക്കാട്ടുപയ്യൂർ, കണത്തേടത്തു വീട്ടിൽ ഹരിയെയും (26) സുഹൃത്ത് ചൂണ്ടൽ കുന്നത്തുള്ള  കണ്ണനെയുമാണ് ആറ് പേരടങ്ങുന്ന സംഘം  വീട്ടിൽ നിന്നും വിളിച്ചിറക്കി  കൊലപ്പെടുത്താൻ ശ്രമിച്ചത്.  ലഹരി മരുന്ന് വാങ്ങുന്നതിന് നൽകിയ  പണം  തിരികെ ചോദിച്ച വൈരാഗ്യത്തിലാണ് കൊലപ്പെടുത്താനുള്ള ശ്രമം നടന്നത്. പ്രതികളുടെ വീട്ടിൽ പോയി പണം ചോദിച്ച ഹരിയേയും കണ്ണനെയും   പണം നൽകാമെന്ന വ്യാജേന വിളിച്ചു വരുത്തിയാണ് ആക്രമിച്ചത്.  അക്രമികളെ കണ്ട് ഭയന്ന കണ്ണൻ ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയും ഹരിയെ പ്രതികൾ മറ്റൊരു ബൈക്കിൽ പ്രതികളായ പ്രത്യുഷിന്റെ വീട്ടിലേക്കു കൊണ്ടുപോകുകയും ചെയ്തു. അവിടെ  വെച്ചാണ് അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ സബ്ബ് ഇൻസ്പെക്ടർ എഫ്. ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ കണ്ട പ്രതികൾ ഹരിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.  പോലീസ് സംഘം,ഹരിയെ ആദ്യം ചൂണ്ടൽ ആശുപത്രിയിലേക്കു കൊണ്ടുപോകുകയും തുടർന്ന് വിദഗ്ധ ചികിത്സക്കായി അമല ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് സർക്കിൾ ഇൻസ്പെക്ടറുടെ  നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്ത് എത്തി  നടത്തിയ തിരച്ചിലിൽ  കണ്ണന്റെ ബൈക്ക് പ്രതികൾ തല്ലി തകർത്ത നിലയിൽ കാണപ്പെട്ടു. പ്രത്യുഷിനു മോഷണമടക്കം നിരവധി കേസുകൾ ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായിട്ടുണ്ട്.   പ്രതികൾക്കായി വ്യാഴാഴ്ച്ച നടത്തിയ അന്വേഷണത്തിലാണ് മൂവരും പ് അറസ്റ്റിലായത്. സബ്ബ് ഇൻസ്പെക്ടർമാരായ ഇ.ബാബു, എഫ്.ജോയ്, സീനിയർ  സിവിൽ പോലീസ് ഓഫീസർ വീരജ, സിവിൽ പോലീസ് ഓഫീസർമാരായ സന്ദീപ്, വി.പി.സുമേഷ്, വൈശാഖ്, മെൽവിൻ,അഭിലാഷ്, സജയ്,  വിനീത്, അനീഷ് എന്നിവരും പ്രതികളെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നു. മറ്റു  പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാണെന്നും  ഉടൻ പിടിയിലാവുമെന്നും പോലീസ് അറിയിച്ചു.

Comments are closed.