1470-490

കെ.എസ്.ബിക്കെതിരെ യൂത്ത് കോൺഗ്രസിൻ്റെ ‘ത്രീഫേസ്’

വളാഞ്ചേരി:ലോക്ക് ഡൗൺ മൂലം
ഒന്നര മാസത്തോളമായി വരുമാനം നിലച്ച കേരളീയർക്ക് നേരെ കെ.എസ്.ഇ.ബി യുടെ തീവെട്ടിക്കൊള്ളയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോട്ടക്കൽ അസംബ്‌ളി കമ്മറ്റി വളാഞ്ചേരി കെ.എസ്. ഇ.ബി ഓഫീസിനു മുമ്പിൽ മൂന്ന് അംഗ നിൽപ്പ് സമരം നടത്തി.. ദുരിതസമയത്ത് വൈദ്യുതബിൽ സംബന്ധിച്ച കെ.എസ്.ഇ ബി സമീപനം തീർത്തും പ്രതിഷേധാർഹമാണ്. ബിൽ അടക്കാൻ നീട്ടി നൽകിയ കാലയളവിലെ ഉപഭോഗക്കണക്ക് കൂട്ടി ഉയർന്ന സ്ലാബ് ഉപഭോഗക്താക്കളുടെ നിരക്കിൽ പാവങ്ങളുടെ വൈദ്യുത ബിൽ നിശ്ചയിക്കുന്ന നടപടി അടിയന്തിരമായി പിൻവലിക്കണം. ആ മാസങ്ങളിലെ ബിൽ വിഭജിച്ച് താഴ്ന്ന സ്ലാബ് നിരക്കിൽ പെടുത്തി ബിൽ കണക്കാക്കണം. ബിൽ അടച്ചു തീർക്കാൻ പിഴ കൂടാതെ ആറു മാസത്തെ സമയമനുവദിക്കണം.
സമരത്തിന് കോട്ടക്കൽ അസംബ്‌ളി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത്, രാജേഷ് കാർത്തല, അസറുദ്ധീൻ എന്നിവർ നേത്ര്വതം കൊടുത്തു.

Comments are closed.