കുടിവെള്ള ചോർച്ചെക്കെതിരെ റീ-എക്കൗ പ്രതിക്ഷേധം.
തിരുനാവായ: കോടികൾ ചിലവഴിച്ചു പുതിയ അലൈമെന്റ് വഴി മാറ്റി സ്ഥാപിച്ച തിരുന്നാവായ ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ ഇന്നലെ മുതൽ പൊട്ടി ഒഴുകുകയും ഇത് ഗർത്തമായി രൂപപ്പെട്ടു പരിസരത്തെ റോഡിലും വയലിലുമായി ഒന്നര മീറ്ററോളം ഉയരത്തിൽ വെള്ളം കെട്ടി നിന്നു. കൂടാതെ പരിസരത്തെ തോട്ടിലെക്ക് കുത്തി ഒഴുകുകയും ചെയ്തു. ഈ കടുത്ത വേനലിൽ കുടിവെള്ളത്തിന് യാതൊരു വിലയും കൽപ്പിക്കാത്ത അതികൃതരുടെ നടപടിക്കെതിരെ പരിസ്ഥിതി സഘടയായ റീ-എക്കൗ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഈ കുടിവെള്ള പദ്ധതിക്ക് വേണ്ടി തിരുന്നാവായയിലും പരിസരത്തും ചിലവഴിച്ച തുകയെ സബന്ധിച്ചും നിർമാണ പ്രവർത്തനങ്ങളെ സബന്ധിച്ചും സമഗ്ര അന്വേഷണം നടത്തണമെന്നും റീ- എക്കൗ ആവശ്യപ്പെട്ടു. ലോക്ഡൗൺ ചട്ടങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ പ്രതിക്ഷേധം പരിസ്ഥിതി സഘടന ജില്ല കോർഡിനേറ്റർ എം. പി. എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. റീ- എക്കൗ പ്രസിഡൻറ് സി. ഖിളർ അദ്ധ്യക്ഷനായി. എം.കെ സതീഷ് ബാബു, സി.പി.എം ഹാരിസ്, ചിറക്കൽ ഉമ്മർ, എ.കെ ഷാനവാസ് എന്നിവർ സംസാരിച്ചു.
Comments are closed.