1470-490

മാധ്യമപ്രവര്‍ത്തകര്‍ക്ക് പച്ചക്കറി-ഫലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു

ബി.ജെ.പി മറ്റത്തൂര്‍-വെള്ളിക്കുളങ്ങര മേഖലാ സമിതിയുടെ ആഭിമുഖ്യത്തില്‍ കൊടകര മേഖലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പച്ചക്കറി-ഫലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തംഗം ശ്രീധരന്‍ കളരിക്കല്‍ പ്രസ് ക്ലബ് സെക്രട്ടറി ടി.ജി അജോക്ക് ആദ്യകിറ്റ് നല്‍കി വിതരണോദഘാടനം നിര്‍വഹിച്ചു. ഐ.ആര്‍.രാജന്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി മറ്റത്തൂര്‍ മേഖല പ്രസിഡണ്ട് പി.ബി.ബിനോയ്, സെക്രട്ടറി ടി.ജി.ആദര്‍ശ്, വെള്ളിക്കുളങ്ങര മേഖല പ്രസിഡണ്ട് വി.എം.മനോജ്,കമ്മിറ്റിയംഗം പി.കെ.രതീഷ്, കൊടകര ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു.

Comments are closed.