പ്രവാസികളുടെ യാത്രാചിലവ് സർക്കാർ വഹിക്കുക

തൊഴിൽ നഷ്ടപ്പെട്ട് ജീവിതംദുരിതത്തിലായി നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ യാത്രാചിലവ് വഹിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തയ്യാറാവുക. പ്രവാസി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് 7 വാർഡ് ഊരകം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്യത്വത്തിൽ മെഴുകുതിരി തെളിയിച്ച് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
ഊരകം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് സുനിലൻ പട്ടത്ത്, യുത്ത് കോൺഗ്രസ്സ് മണലൂർ നിയോജക മണ്ഡലം മുൻ.വൈസ് പ്രസിഡൻ്റ് ലിജോ പനക്കൽ, വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ മോഹനൻ വാഴപ്പിള്ളി, ജോസ് ഒ.എ., സണ്ണി ചുങ്കത്ത്, സുവിൻ തുടങ്ങിയവർ നേതൃത്വം നൽകി. കോവിഡിൻ്റ പശ്ചാതലത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് സമരം നടത്തിയത്
Comments are closed.