കാന നിർമ്മാണത്തിന്റെ മറവിൽ പാടം നികത്തി

കടവല്ലൂർ പാടശേഖരത്തിൽ കാന നിർമ്മാണത്തിന്റെ മറവിൽ മണ്ണിട്ട് പാടംനികത്തി
പെരുമ്പിലാവ് : കടവല്ലൂർ പഞ്ചായത്തിലെ 20ാം വാർഡിൽ പൊതു റോഡിലെ കാന നിർമ്മാണത്തിന്റെ മണ്ണ് ഉപയോഗിച്ച് സ്വകാര്യ വ്യക്തിയുടെ പാടം നികത്തുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിൽ കടവല്ലൂർ – കോട്ടോൽ റോഡിലെ കാന നിർമ്മാണത്തിന്റെ മറവിൽ ആണ് പൊതുമുതൽ ആയ മണ്ണ് ഉപയോഗിച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റും, സി.പി.ഐ.എം നേതാവുമായ വ്യക്തിയുടെ കടവല്ലൂർ പാടശേഖത്തിലെ നിലം നികത്തുന്നത്. പാടം നികത്തുന്നതും പൊതുമുതൽ ദുരുപയോഗം ചെയ്യുന്നതിലെ അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കടവല്ലൂർ മണ്ഡലം കമ്മിറ്റി പാടശേഖരത്തിൽ കൊടി നാട്ടുകയും പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകുകയും ജില്ലാ കലക്ടർക്ക് പരാതി അയക്കുകയും ചെയ്തു. സി.പി.ഐ.എം. നേതൃത്വവും പഞ്ചായത്ത് പ്രസിഡന്റും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ മറവിൽ നടത്തുന്ന അഴിമതിയും , സ്വജന പക്ഷപാതവും മറനീക്കി പുറത്തുവന്ന സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രാജി വെച്ച് അന്വേഷണം നേരിടണമെന്നും, ഇത്തരം പ്രവർത്തനത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് പാർലിമെന്ററി പാർട്ടി വ്യക്തമാക്കി.
Comments are closed.