1470-490

വേനൽ മഴ: നാശനഷ്ടങ്ങൾക്ക് മതിയായ നഷ്ട പരിഹാരം ഉറപ്പാക്കും…

കൊടുവള്ളി മണ്ഡലത്തിലെ വേനൽമഴയിൽ നാശനഷ്ടം നടന്ന പ്രദേശങ്ങളിൽ കാരാട്ട് റസാഖ് (എം എൽ എ ) സന്ദർശിക്കുന്നു.

വേനൽ മഴ: നാശനഷ്ടങ്ങൾക്ക് മതിയായ നഷ്ട പരിഹാരം ഉറപ്പാക്കും…
(കാരാട്ട് റസാഖ് (എം എൽ എ )

കഴിഞ്ഞ ദിവസം പെയ്ത വേനൽമഴയിൽ കൊടുവള്ളി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും, വേനൽ മഴയിലും കൃഷി നശിച്ചവർക്കും, വീടുകൾ കേടുപാടുകൾ സംഭവിച്ചവർക്കും അടിയന്തിരമായി നഷ്ട പരിഹാരം ഉറപ്പാക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും , വിഷയത്തിൻ്റെ ഗൗരവം സംസ്ഥാന കൃഷിവകുപ്പ് മന്ത്രിയുടെയും, റവന്യൂ മന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തിട്ടുണ്ടെന്ന് എം എൽ എ പറഞ്ഞു , നാഷനഷ്ടങ്ങളുടെ റിപ്പോർട്ട് അടിയന്തിരമായി തയ്യാറാക്കാൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥന്മാർക്കും, റവന്യു ഉദ്യോഗസ്ഥന്മാർക്കും നിർദേശം നൽകുകയും ചെയ്തിട്ടുണ്ട് , കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ലോക് ഡൗണിൽ പ്രതിസന്ധിയിലായ കർഷകരെയും, സാധാരണക്കാരെയും, സംബന്ധിച്ചിടത്തോളം ഇരുട്ടടിയാണ് ഇത്. വേനൽമഴയിൽ നാശനഷ്ടം നേരിട്ട പ്രദേശങ്ങളിൽ എം എൽ എ സന്ദർശനം നടത്തി.

Comments are closed.