മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി;2.79 കോടി രൂപ അനുവദിച്ചു

പാവറട്ടി .മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം മണലൂർ നിയോജക മണ്ഡലത്തിലെ 18 റോഡുകൾക്ക് 2.79 കോടി രൂപ അനുവദിച്ച് ഭരണാനുമതിയായതായി മുരളി പെരുനെല്ലി എം.എൽ.എ. അറിയിച്ചു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്നതും റീബിൽഡ് കേരളാ ഇനിഷ്യേറ്റീവിൽ ഉൾപ്പെടാത്തതുമായ റോഡുകളുടെ പുനരുദ്ധാരണത്തിനാണ് ഭരണാനുമതിയായത്. എം.എൽ.എ. ശുപാർശചെയ്ത പ്രകാരമുള്ള പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്.
പ്രവൃത്തിയുടെ പ്രാദേശികതല മേൽനോട്ടത്തിന് തദ്ദേശസ്വയംഭരണസ്ഥാപനതല കമ്മിറ്റി രൂപീകരിക്കും. ജില്ലാതലത്തിലെ എഞ്ചിനീയർമാരെ ഉൾപ്പെടുത്തി സാങ്കേതിക സമിതിയും ഉണ്ടാകും.
അരിമ്പൂർ പഞ്ചായത്തിലെ ആലുക്കൽ റോഡ് 10ലക്ഷം രൂപ, ലൗഷോർ സ്ട്രീറ്റ് റോഡ് 12 ലക്ഷം രൂപ, മണലൂർ പഞ്ചായത്തിലെ വാസു ശ്രമദാനറോഡ് 15 ലക്ഷം രൂപ, സ്വാമി വിവേകാനന്ദ റോഡ് 20 ലക്ഷം രൂപ, വാടാനപ്പള്ളി പഞ്ചായത്തിലെ പടിഞ്ഞാറെ ടിപ്പു സുൽത്താൻ റോഡ് 50 ലക്ഷം രൂപ, വെങ്കിടങ്ങ് പഞ്ചായത്തിലെ രാജീവ് ഗാന്ധി റോഡ് 10 ലക്ഷം രൂപ, മഹാത്മാ ഗാന്ധി റോഡ് 10 ലക്ഷം രൂപ, ജനശക്തി ലിങ്ക് റോഡ് 10 ലക്ഷം രൂപ, മുല്ലശ്ശേരി പഞ്ചായത്തിലെ അന്നകര ഇ.എം.എസ് റോഡ് 11 ലക്ഷം, കോട്ടപ്പാടം റോഡ് 10 ലക്ഷം, കിസാൻ റോഡ് 10 ലക്ഷം, പാവറട്ടി പഞ്ചായത്തിലെ വിളക്കാട്ടുപാടം റോഡ് 12 ലക്ഷം, ജവഹർ മുന്നണി റോഡ് 10 ലക്ഷം, എളവള്ളി പഞ്ചായത്തിലെ ജനകീയറോഡ് 30 ലക്ഷം, ഗുരുവായൂർ മുനിസിപ്പാലിറ്റി തൈക്കാട് മേഖലയിൽ വി.ഐ.പി.റോഡ് 11 ലക്ഷം, മസ്ജിദ് റോഡ് 12 ലക്ഷം, കണ്ടാണശ്ശേരി പഞ്ചായത്തിലെ കല്ലുകുത്തിപാറ റോഡ് 11 ലക്ഷം, ചൂണ്ടൽ പഞ്ചായത്തിലെ റെനിൽ റോഡ് 25 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
Comments are closed.