1470-490

മഴക്കാല പൂർവ്വ ശുചീകരണം

മഴക്കാലപൂർവ്വ ശുചീകരണം: ഷണ്മുഖം കനാൽ
തോമാലിത്തറ തോട് പുനരുദ്ധാരണം തുടങ്ങി
പടിയൂർ പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. പടിയൂർ-പൂമംഗലം പഞ്ചായത്തുകളുടെ അതിർത്തി തോടായ ഷണ്മുഖം കനാൽ തോമാലിത്തറ തോട് പുനരുദ്ധാരണ പ്രവൃത്തികളാണ് തുടങ്ങിയത്. 750 മീറ്റർ നീളമുള്ള കനാലിലേക്ക് കണക്ഷൻ സ്ഥാപിച്ചാണ് പ്രവൃത്തി നടത്തിയത്. പ്രദേശവാസികളുടെയും കനാലിന്റെ ഇറിഗേഷൻ പ്രവൃത്തികൾ ഏറ്റെടുത്തിരിക്കുന്ന കരാറുകാരുടെയും സഹായത്തോടെയാണ് പുനരുദ്ധാരണ പ്രവൃത്തികൾ. കഴിഞ്ഞ രണ്ട് പ്രളയകാലത്തും ചളിയും മണ്ണും അടിഞ്ഞ് വെള്ളക്കെട്ട് രൂക്ഷമായ പ്രദേശമായിരുന്നു ഇത്. കനാലിലേക്ക് വീതിയേറിയ കണക്ഷൻ സ്ഥാപിക്കലും തോടിന്റെ പുനരുദ്ധാരണവും നാട്ടുകാരുടെ ഏറെ നാളത്തെ അവശ്യമായിരുന്നു. പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ഈ ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരമാകും. പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധൻ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സി ബിജു, വാർഡംഗം പി പി ജോർജ്ജ്, ജോൻസൻ കോരോത്ത്, സോമൻ എന്നിവർ പങ്കെടുത്തു.

Comments are closed.