1470-490

അഫ്നിത പാടത്തിന് എം എസ് എഫിന്റെ ആദരം

വളാഞ്ചേരി:കൊറാണാ കാലത്ത് അതിജീവനത്തിന്റെ പാതയിലുള്ള മനുഷ്യസമൂഹത്തിന് കൈത്താങ്ങായി സ്വന്തമായി മാസ്കുകൾ നിർമ്മിച്ച് പാണ്ടികശാല പ്രദേശത്തെ വീടുകളില്‍ വിതരണം ചെയ്ത് നാടിന്റെ അഭിമാനമായി മാറിയ വിദ്യാര്‍ത്ഥിനി അഫ്നിത പാടത്തിനെ വളാഞ്ചേരി മുന്‍സിപ്പല്‍ എം എസ് എഫ് കമ്മിറ്റി ആദരിച്ചു.വളാഞ്ചേരി മുന്‍സിപ്പല്‍ മുസ്ലീം ലീഗ് സെക്രട്ടറി പി.പി ഷാഫി ഉപഹാരം കൈമാറി.പ്രസ്തുത ചടങ്ങില്‍ കോട്ടക്കല്‍ മണ്ഡലം എം എസ് എഫ് ട്രഷറര്‍ ഒ.പി ?റഊഫ്,വാര്‍ഡ് മെമ്പര്‍ ഹമീദ് പാണ്ടികശാല,സൈഫു പാടത്ത്. മുന്‍സിപ്പല്‍ ഭാരവാഹികളായിട്ടുള്ള സഫുവാന്‍ മാരാത്ത്,ടി.കെ മുനവ്വിര്‍,ആഷിഖ് കാര്‍ത്തല,സിംസാര്‍,സുഹൈല്‍,കെ.കെ,ഷുഹൈല്‍.താഴങ്ങാടി എം.എസ്.എഫ് ഭാരവാഹികളായ വസീഖ്,മുസ്തഫ്സീര്‍,ഇര്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.

Comments are closed.